വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി


കാടാമ്പുഴ: മരം കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മാറാക്കര പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി മാറാക്കര വില്ലേജിന് മുമ്പിൽ ധർണ്ണാ സമരം നടത്തി. പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ വി.കെ ഷഫീഖ് അധ്യക്ഷത വഹിച്ചു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ വി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ ,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി സജ്ന ടീച്ചർ, വൈസ് പ്രസിഡൻറ് ഉമറലി കരേക്കാട് ,തുറക്കൽ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
Comments are closed.