കൊവിഡ് ഡ്യൂട്ടിക്കിടെ മര്‍ദിച്ച പൊലീസുകാരനെതിരെ നടപടിയില്ല; രാജിവച്ച് ഡോക്ടറുടെ പ്രതിഷേധം
മാവേലിക്കര: കൊവിഡ് ഡ്യൂട്ടിക്കിടെ മര്‍ദിച്ച പൊലീസുകാരനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ രാജിവച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവാണ് രാജിവച്ചതായി അറിയിച്ചത്. ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടുപോലും നീതി ലഭിച്ചില്ലെന്ന് ഡോ. രാഹുല്‍ മാത്യു അറിയിച്ചു.
മെയ് പതിനാലിനാണ് സംഭവം നടന്നത്. സിപിഒ അഭിലാഷ് ചന്ദ്രനാണ് രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. കൊവിഡ് ബാധിച്ചെത്തിയ അമ്മയുടെ ചികിത്സയില്‍ വീഴ്ചയുണ്ടെന്നാരോപിച്ചായിരുന്നു മര്‍ദനം. അമ്മ മരിച്ച് തൊട്ടടുത്ത ദിവസമായിരുന്നു ആശുപത്രിയില്‍ എത്തി അഭിലാഷ് ഡോക്ടര്‍ രാഹുലിനെ മര്‍ദിച്ചത്. സംഭവം വലിയ വിവാദമായിരുന്നു,
അഭിലാഷ് ചന്ദ്രനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മാവേലിക്കരയില്‍ ഡോക്ടര്‍മാര്‍ നാല്‍പത് ദിവസമായി സമരത്തിലാണ്. സംഭവത്തില്‍ കെജിഎംഒഎ പ്രതിഷേധമറിയിച്ചു. നാളെ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനാണ് കെജിഎംഒഎയുടെ തീരുമാനം.
Comments are closed.