1470-490

വാക്സിൻ സ്വന്തക്കാർക്ക് നൽകുന്ന ഭരണ സമിതി നിലപാടിനെതിരെ എൽ ഡി എഫ്

തേഞ്ഞിപ്പലം :ചേലേമ്പ്രയിൽ വാക്സിൻ സ്വന്തക്കാർക്ക് നൽകുന്ന ഭരണസമിതിയെ നിലപാടിനെതിരെ പഞ്ചായത്ത് എൽഡിഎഫ് ന്റെ പ്രതിഷേധം.
ചേലേമ്പ്ര എഫ് എച്ച് സി യിൽ വാക്സിൻ നൽകുന്നതിൽ സ്വജനപക്ഷപാതം നടക്കുന്ന തായി പരാതി ഉന്നയിച്ച എൽ ഡി എഫ് നേരത്തേ നിൽപു സമരം നടത്തിയിരുന്നു. ഇന്നലെ വീണ്ടും പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ സ്വന്തക്കാരെ തിരികി കയറ്റുന്ന അവസ്ഥയുണ്ടായി. ഇതിനെ തുടർന്ന് ഇന്നലെ രാവിലെ പ നേതാക്കളും ജനപ്രതിനിധികളും ചേർന്ന് മെഡിക്കൽ ഓഫീസറെ കാണുകയും . വാക്സിനേഷൻ സുതാര്യമാക്കണം , ബാക്കി വരുന്ന വാക്സിൻ നൽകാൻ പഞ്ചായത്ത് തല പ്രയോറിറ്റി ലിസ്റ്റ് തയ്യാറാക്കുക, സ്ഥിരം വളണ്ടിയർമാരായി എഫ് എച്ച് സി യിൽ എല്ലാ ദിവസവും വാക്സിൻ വിതരണം അട്ടിമറിക്കുന്നതിനായി ലീഗ് നിർത്തിയ വളണ്ടിയർമാരെ മാറ്റി എല്ലാ വാർഡുകളിൽ നിന്നും ഓരോദിവസവും നിശ്ചയിക്കുന്ന വളണ്ടിയർമാരെ മാത്രം ചുമതല നൽകണം എന്നീ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. ഈ ആവശ്യങ്ങൾ പാലിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ആരോഗ്യ കേന്ദ്രം ഉപരോധിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ മുന്നറി യിപ്പ് നൽകി.തുടർന്ന് സ്ഥലെത്തെത്തിയ തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടർ ഷാഹുൽ ഹമീദിന്റെ സാന്നിദ്ധ്യത്തിൽ ചർച്ച നടന്നു. ചർച്ചയിൽ മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. ദേവദാസ് , എൽഡിഎഫ് നേതാക്കളായ സി.രാജേഷ്, കെ.ശശിധരൻ , ഷാജി ഉള്ളിശ്ശേരി, കെ.സുരേഷ് കുമാർ , വി.സുനിൽ വാർഡ് മെമ്പർമാരായ സി.അബ്ദുൾ അസീസ്, കെ.എൻ ഉദയകുമാരി , അസീറ മുംതാസ്, വി.പ്രജിത, സി.കെ.സുജിത,ഹെൽ ത്ത് ഇൻസ്പെക്ടർ കെ.ഗിരീഷ് എന്നിവർ പങ്കെടുത്തു. സ്ഥിരം വളണ്ടിയർമാരെ ഇന്ന് ചേരുന്ന ഭരണ സമിതി യോഗത്തിൽ ആലോചിച്ച് ഒഴിവാക്കാമെന്നും ബാലൻസ് വരുന്ന വാക്സിൻ പ്രയോറിറ്റി ലിസ്റ്റ് അനുസരിച്ച് വിതരണം ചെയ്യാമെന്നും സുതാര്യത ഉറപ്പു വരുത്താമെന്നും യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും മെഡിക്കൽ ഓഫീസറും ഉറപ്പു നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിച്ചു.

വേലായുധൻ പി മൂന്നിയൂർ

Comments are closed.