1470-490

കോവിഡ് പാന്റമിക്ക് റിലീഫ് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി

ചേലക്കര: ലയൺസ്, ക്ലബ്ബ് , ചേലക്കര പ്രസ്സ് ക്ലബ് എന്നിവയുടെ സംയുക്ത  ആഭിമുഖ്യത്തിൽ കോവി ഡ്  കാലഘട്ടം മൂലം അവശത അനുഭവിക്കുന്ന മേഖലയിലെ പത്രപ്രവർത്തകരുടെ കുടുംബങ്ങൾക്ക്  ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ചേലക്കര ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് ട്രഷറർ മത്തായി പാലക്കാട് സ്വാഗതം പറഞ്ഞു. പ്രസ്സ് ക്ലബ് പ്രസിഡന്റ് ശ്രീ ഗോപി ചക്കുന്നത് മുഖ്യാധിതി ആയിരുന്നു. ഭക്ഷ്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനം ലയൺന്സ് ക്ലബ്ബ് പ്രസിഡന്റ് ഡോ: ഉണ്ണികൃഷ്ണൻ പ്രസ്സ് ക്ലബ് പ്രസിഡന്റ് ശ്രീ ഗോപി ചക്കുന്നത്തിന് ഭക്ഷ്യ കിറ്റുകൾ നൽകി കൊണ്ട് ഉത്ഘാടനം ചെയ്തു  . പൊതുപ്രവർത്തകൻ ശ്രീ മനോജ് സ്പോൺസർ ചെയ്ത പേന അംഗങ്ങൾക്ക് വിതരണം ചെയ്തു  .  അഡ്വ എൻദോ പൂക്കുന്നേൽ, കേരള ജേർണലിസ്റ്റ് അസോസിയേഷൻ മേഖല പ്രസിഡന്റ്  ശ്രീ സ്റ്റാൻലി, മാധ്യമ പ്രവർത്തകൻ മണി ചെറുതുരുത്തി, ചേലക്കര പ്രസ്സ്  ക്ലബ് . ട്രഷറർ  സജി. എന്നിവർ സംസാരിച്ചു. പ്രസ്സ് ക്ലബ് സെക്രട്ടറി ശ്രീ ഭാനുപ്രകാശ് നന്ദി പ്രകാശിപ്പിച്ചു.

Comments are closed.