1470-490

ആക്രി പെറുക്കി ഓൺലൈൻ വിദ്യഭ്യാസത്തിനു ശേഖരിച്ചത് 10 സ്മാർട്ട്‌ ഫോണുകൾ

ചാലക്കുടി:
മേലൂർ,കുന്നപ്പിള്ളിയിൽ ആക്രി പെറുക്കി ഓൺലൈൻ വിദ്യഭ്യാസത്തിനു ശേഖരിച്ചത് 10 സ്മാർട്ട്‌ ഫോണുകൾ..
മേലൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ്, കുന്നപ്പിള്ളിയിൽ ഓൺലൈൻ വിദ്യഭ്യാസത്തിനു സ്മാർട്ട്‌ ഫോൺ ഇല്ലാത്ത നിർധന വിദ്യാർത്ഥികളെ സഹായിക്കുന്നതിനാണ് വാർഡിലെ RRT പ്രവർത്തകരുടെ നേതൃത്വത്തിൽ എല്ലാ വീടുകളിൽ നിന്നും ആക്രി ശേഖരിച്ചത്. വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുന്നപ്പിള്ളി വാർഡിലെ സ്മാർട്ട്‌ ഫോൺ ഇല്ലാത്ത വിദ്യർഥികൾക്ക് നൽകുന്നതിനു പ്രധാന അധ്യാപകർക്കു ആണ് ഫോൺ കൈമാറിയത്.SNUP സ്കൂളിലെയും, പൂലാനി VBUP സ്കൂളിലെയും പ്രധാനാധ്യാപകരായ എൻ.ടി. കുഞ്ഞുവറീത് മാസ്റ്റർ, സുധ ടീച്ചർ, ശോഭ ടീച്ചർ എന്നിവർ മുൻ പഞ്ചായത് പ്രസിഡന്റ്‌ പി. പി. ബാബു, വാർഡ് മെമ്പർ പി. ആർ. ബിബിൻ രാജ് എന്നിവരിൽ നിന്നും ഫോൺ ഏറ്റുവാങ്ങിയത്. സ്കൂളിലെ പ്രധാന അധ്യാപകർ നിർദേശിച്ച 10 വിദ്യാർത്ഥികൾക്കാണ് ഫോൺ കൈമാറിയത്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി മാതൃക പ്രവർത്തനങ്ങൾ ആണ് വാർഡിലെ RRT പ്രവർത്തകർ നടത്തുന്നത്.പ്രസ്തുത പരിപാടിയുടെ ഉത്ഘാടനം മേലൂർ മുൻ പഞ്ചായത് പ്രസിഡന്റ്‌ പി. പി. ബാബു നിർവഹിച്ചു. വാർഡ് മെമ്പർ പി. ആർ. ബിബിൻ രാജ് ആദ്യക്ഷത വഹിച്ചു. കുന്നപ്പിള്ളി, പൂലാനി സ്കൂളുകളിലെ പ്രധാന അധ്യാപകരായ കുഞ്ഞുവറീത് മാസ്റ്റർ, സുധ ടീച്ചർ, ശോഭ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ. എം. മഞ്ചേഷ്, സ്വാഗതവും ഷിജി വികാസ് നന്ദിയും ആശംസിച്ചു.

Comments are closed.