1470-490

ജൂൺ 28 – ന് ആരംഭിക്കുന്ന സർവ്വകലാശാലാ പരീക്ഷകൾ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം

തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാലജൂൺ 28 – ന് ആരംഭിക്കുന്ന സർവ്വകലാശാലാ പരീക്ഷകൾ റദ്ദ് ചെയ്യണമെന്നാ വശ്യപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം.
കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ പഠിക്കുന്ന വിദ്യാർത്ഥിക ളുടെ കൂട്ടായ്മയായ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് കളക്ടീവും ബ്രാഞ്ച് സ്റ്റുഡന്റ്സ് കളക്ടീവും സംയുക്ത മായി യൂണിവേഴ്സി റ്റിക്ക് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച ത്.കോവിഡിന്റെ ഈ സാഹചര്യ ത്തിൽ കേരളത്തിലെ വിവിധ സർവകലാശാലകൾ ഈ മാസം 28ന് പരീക്ഷകൾ നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കു ന്നത് . ഇപ്പോൾ പ്രഖ്യാപിച്ചിരിക്കു ന്ന അവസാന സെമസ്റ്റർ പരീക്ഷ കൾ ക്യാൻസൽ ചെയ്ത് മുൻ സെമസ്റ്ററുകളുടെ അടിസ്ഥാന ത്തിൽ റിസൾട്ടുകൾ എത്രയും പെട്ടെന്ന് പുറപ്പെടുവിക്കണം
എത്രയും പെട്ടെന്ന് എല്ലാ വിദ്യാർഥികൾക്കും സൗജന്യ വാക്സിൻ നൽകുകയും ഇന്റർമീഡിയറ്റ് സെമസ്റ്റ റുകളിലുള്ള വിദ്യാർഥികൾക്ക് ഓഡ് സെമസ്റ്ററുകൾ കാൻസൽ ചെയ്തുകൊണ്ട് വാർഷിക പരീക്ഷ സമ്പ്രദായമാക്കി പരീക്ഷകൾ നടത്തണം.
പിജി ഒന്നാം സെമസ്റ്റർ പരീക്ഷ യിലെ കൂട്ടത്തോൽവി സംബന്ധിച്ച് വിദ്യാർത്ഥികൾ വലിയ ആശങ്കയിലാണ്. പി.ജി. ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിക ളുടെ കൂട്ട തോൽവി അന്വേഷിച്ച് നടപടി സ്വീകരിക്കുക, സി ഒ എ യുടെ നിർദ്ദേശങ്ങൾ പരിഗണി ച്ചുകൊണ്ട് ബി. ബ്രാഞ്ച്
വിദ്യാർത്ഥികളുടെ പരീക്ഷ ക്യാൻ സൽ ചെയ്യുക , എ സ്ഡി ഇ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യ ങ്ങൾ വിദ്യാർത്ഥികൾ ഉന്നയിച്ചു.
വി സി ക്ക്നിവേദനങ്ങൾ നേരിട്ടു സമർപ്പിക്കുകയും ചെയ്തു.

Comments are closed.