കരാറടിസ്ഥാനത്തിലുള്ള അദ്ധ്യാപകരുടെ കാലാവധി നീട്ടി നൽകുന്നതിൽ അപാകതയെ ന്നാക്ഷേപം
തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണി വേഴ്സിറ്റി പഠന വകുപ്പു കളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ കാലാ വധിനീട്ടികൊടുക്കു ന്നതിൽ അപാകതയെന്നാക്ഷേപം .ഒരു വർഷത്തേക്കാണ് കരാർ അധ്യാപകരെ നിയമിച്ചിരുന്നത്. എന്നാൽ സ്ഥിര അദ്ധ്യാപകരുടെ നിയമനത്തോടെ പല കരാർ അധ്യാപകരെയും ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. എന്നാൽ ചില പഠന വകുപ്പുക ളിൽ സ്ഥിരാധ്യാപക നിയമനം പൂർണ്ണമാവാത്തതിനാൽ കരാർ അധ്യാപക ഒഴിവുണ്ട്. ഓരോ ഡിപ്പാർട്ട്മെൻ്റിലും ഒഴിവുള്ള കരാർ അധ്യാപകരുടെ എണ്ണത്തിലും വ്യത്യാസം വന്നിട്ടുണ്ട്. ഒരു വർഷം മുമ്പ് കരാർ അദ്ധ്യാപകരെ നിയമിക്കു മ്പോൾ ഡിപ്പാർട്ട് മെൻ്റ് തലത്തി ലാണ് സംവരണം കണക്കാക്കി യിരുന്നത്. പക്ഷേ നിലവിലെ നിയമം അനുസരിച്ച് യൂണിവേ ഴ്സിറ്റി ഒറ്റ യൂണിറ്റായി കണക്കാ ക്കിയാണ് സംവരണം പാലിക്കേ ണ്ടത്. ഇതിനെതുടർന്ന് നിലവിലെ സംവരണക്രമം അപ്പാടെ മാറി യിട്ടുണ്ടാവും. ചിലരെ പിരിച്ചു വിടുകയും മറ്റുചിലർക്ക് തുടരാൻ അവസരം നൽകുകയും ചെയ്ത തോടെ സംവരണ ക്രമത്തിൽ വീണ്ടും മാറ്റം വരും.മാത്രമല്ല പുതുതായി യോഗ്യത നേടിയ ധാരാളം ഉദ്യോഗാർഥികളുെണ്ടെ ന്നിരിക്കെ നിലവിലുള്ള കരാർ അധ്യാകർക്ക് തുടർ നിയമനം നൽകുന്നത് നിയമവിരുദ്ധമാണെ ന്നാണ് ആരോപണം. സംവരണ സമുദായ ങ്ങൾക്ക് ഇതുവഴി ന ഷ്ടവും സംഭവിക്കുമെന്ന ആശങ്ക യും നിലനിൽക്കുന്നു.
Comments are closed.