1470-490

സ്വാശ്രയ മേഖലയിലെ ജീവനക്കാർ നേരിടുന്ന ചൂഷങ്ങളെക്കുറിച്ച് ചർച്ച

തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ സ്വാശ്രയ മേഖലയിലെ അധ്യാപക അനധ്യാപകർ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നു നേരിടുന്ന ചൂഷണ ങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ചു ചേർത്തു. സർവ്വകലാ ശാല വൈസ് ചാൻസലറാണ് സ്വാശ്രയ ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേർത്തത്. വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ കോളേജ് അധ്യാപക -അനധ്യാപക ജീവനക്കാരുടെ സംഘടനകളുടെ യോഗം ഓൺലൈൻ വഴിയാണ് നടന്നത്.
സ്വാശ്രയ മേഖലയിലെ ജീവനക്കാർ മാനേജ്മെൻറ് ഭാഗത്തുനിന്നും നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. സർവ്വകലാശാല ഒരു കമ്മീഷനെ നിയോഗിച്ചുകൊണ്ട് ഈ മേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കണ മെന്നും, ജീവനക്കാർക്ക് പാർട്ട് ടൈം ഗവേഷണത്തിന് അനുവാദം നൽകണമെന്നും സെൽഫ് ഫിനാൻസ് കോളേജ് ടീച്ചേഴ്സ് സ്റ്റാഫ് അസോസി യേഷൻ ആവശ്യപ്പെട്ടു .കോവിഡ് മഹാമാരി കാലത്ത് ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചു വിടരു തെന്നും സംഘടന കൂട്ടിച്ചേർത്തു. യോഗത്തിൽ വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസിലർ, രജിസ്ട്രാർ, സി ഡി സി ഡയറക്ടർ, ഫിനാൻസ് ഓഫീസർ സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫസർ എം എം നാരായ ണൻ, കെകെ ഹനീഫ, സംഘടന കളെ പ്രതിനിധീകരിച്ചു കെ പി അബ്ദുൽ അസീസ്, എൻ ഷിയോലാൽ, എം ഷിനോസ്, ഷാഫി, മുജീബ് എന്നിവർ പങ്കെ ടുത്തു.

Comments are closed.