1470-490

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകളുടെ നടത്തിപ്പിനായിപാലിക്കേണ്ട പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാല പരീക്ഷകളുടെ നടത്തിപ്പിനായി പാലിക്കേണ്ട പുതുക്കിയ മാർഗനിർദേശങ്ങൾ .സര്‍ക്കാരിന്റെ ആരോഗ്യപെരുമാറ്റച്ചട്ടം പാലിക്കുന്നതിനായി പരീക്ഷാകേന്ദ്രത്തിന്റെ സമീപത്തുള്ള ആരോഗ്യകേന്ദ്രം, ഫയര്‍ഫോഴ്‌സ്, പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരീക്ഷ നടക്കുന്ന വിവരം ചീഫ് സൂപ്രണ്ടുമാര്‍ മുന്‍കൂട്ടി അറിയിക്കണം. പരീക്ഷാ കേന്ദ്രം പൂര്‍ണമായും അണുവിമുക്തമാക്കണം. പരീക്ഷാര്‍ത്ഥികള്‍ എസ്.എം.എസ്. കൃത്യമായി പാലിക്കണം. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരിക്കാന്‍ അനുവദിക്കില്ല. അവര്‍ക്ക് പിന്നീട് സ്‌പെഷ്യല്‍ പരീക്ഷ നടത്തുന്നതാണ്. പരീക്ഷാ ഹാള്‍ടിക്കറ്റില്‍ ഫോട്ടോ സാക്ഷ്യപ്പെടുത്താന്‍ സാധിക്കാത്ത വിദ്യാത്ഥികള്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതി. വിദ്യാര്‍ത്ഥികള്‍ അറ്റന്റന്‍സ് ഷീറ്റില്‍ ഒപ്പു വെക്കേണ്ടതില്ല.

വേലായുധൻ പി മൂന്നിയൂർ

Comments are closed.