1470-490

നൻമ കൂട്ടായ്മ പച്ചകറി കിറ്റ് വിതരണംനടത്തി

അരീക്കോട്: അരീക്കോടിലെ നന്മ കൂട്ടായ്മ അരീക്കോട് കാവനൂർ ഊർങ്ങാട്ടിരി പഞ്ചായത്തുകളിലായി 400 പച്ചക്കറി കിറ്റ് വിതരണം നടത്തി, പച്ചക്കറി കിറ്റ് വിതരണ ഉദ്ഘാടനം കാവനൂർ പന്ത്രണ്ടിങ്ങൽ മുഹമ്മദ് കാസിം നിർവ്വഹിച്ചു. അരികോട് നിർധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്ന ഇദ്ദേഹം നൻമ കൂട്ടായ്മയിൽ ചേരുകയായിരുന്നു.നന്മ കൂട്ടായ്മയുടെ അംഗങ്ങളായ മുജീബ് മേക്കുത്ത് ,അബ്ദുറഹ്മാൻ ഐടിഐ, സലാം പനോളി ,മുഹമ്മദ് തെക്കേത്തല കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

Comments are closed.