1470-490

തിരൂരിൽ ബസുകളുടെ വിലാപയാത്ര

തിരൂർ: തൊഴിലിനും വ്യവസായ നിലനിൽപ്പിനും വേണ്ടി തിരൂരിലെ ബസ് ഉടമാ സംഘടനകളും സംയുക്ത തൊഴിലാളി സംഘടനകളും നടത്തിയ ബസുകളുടെ വിലാപയാത്ര വേറിട്ട പ്രതിഷേധമായി.
ഒരു നിയന്ത്രണവും ഇല്ലാതെ ദിനേന എന്നോണം വർധിച്ചു കോണ്ടിരിക്കുന്ന ഡീസൽ വില വർധനയും ലോക്ഡൗൺ കാരണം ഉണ്ടായ കഷ്ട നഷ്ടങ്ങളും കാരണം ബസ് സർവീസ് തുടങ്ങാൻ കഴിയാതെ ബസ് ഉടമകളും ബസ് സർവ്വീസ് തുടങ്ങാത്തത് കാരണം പട്ടിണിയിലായ ബസ് തൊഴിലാളികളും ഏറെ ബുദ്ധിമുട്ടിലാണ്.ഇനിയും ബസ് സർവീസ് തുടങ്ങാൻ കഴിയാത്ത പക്ഷം നിരാഹാരം അടക്കമുള്ള സമരപരിപാടിയിലേക്ക് നീങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു
PK മൂസ ഉത്ഘാടനം ചെയ്തു, റാഫി തിരൂർ, ജാഫർ ഉണ്ണിയാൽ, മൂസ പറന്നേക്കാട് സച്ചിദാനന്ദൻ,മൈ ബ്രദർ മജീദ്, ലത്തീഫ്, ശറഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു

Comments are closed.