എൻ.എസ്.സി മൊബൈൽ ഫോൺ ചലഞ്ചിന്റെ ജില്ലാതല ഉദ്ഘാടനം

തലശേരി: എൻ.സി.പിയുടെ വിദ്യാർഥി വിഭാഗമായ നാഷണലിസ്റ്റ് സ്റ്റുഡൻസ് കോൺഗ്രസ് (എൻ.എസ്.സി) സംസ്ഥാന വ്യാപകമായി നടത്തുന്ന സ്കൂൾ കിറ്റ് ചലഞ്ചിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തിയ നിർധന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മൊബൈൽ ഫോൺ ചലഞ്ചിന്റെ ജില്ലാതല ഉദ്ഘാടനം കതിരൂരിൽ നടന്നു.
കതിരൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ആറാം തരം വിദ്യാർത്ഥിക്കായി നൽകുന്ന മൊബൈൽ ഫോൺ സ്കൂൾ പി.ടി എ പ്രസിഡൻ്റ് പുത്തലത്ത് സുരേഷ് ബാബുവിന് നൽകി കൊണ്ട് എൻ എസ് സി സംസ്ഥാന പ്രസിഡണ്ട് പി.എ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എൻ.എസ്.സി ജില്ലാ പ്രസിഡണ്ട് സി കെ അമീർ ഷാ അധ്യക്ഷനായി. എൻ സി പി സംസ്ഥാന കമ്മിറ്റി അംഗം കെ വി രജീഷ്, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപൻ തൈക്കണ്ടി, എൻ എസ് സി സംസ്ഥാന സെക്രട്ടറി സിദ്ദിഖ് കോങ്ങാട് എന്നിവർ സംസാരിച്ചു.
Comments are closed.