1470-490

തലശേരി നഗരസഭയില്‍ ഇളവനുവദിച്ചു

തലശേരി: ടി.പി.ആര്‍ എട്ടില്‍ താഴെ രേഖപ്പെടുത്തിയതിനാല്‍ ലോക്ക്ഡൗണിനു ഇന്നു മുതല്‍ ഇളവനുവദിക്കാന്‍ തലശേരി നഗരസഭാ അധ്യക്ഷ ജമുനാ റാണിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കൊവിഡ് സുരക്ഷാ കമ്മിറ്റിയുടെ യോഗത്തില്‍ തീരുമാനമായി. വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ തുറക്കാം. ഹോട്ടലുകള്‍ക്ക് രാത്രി ഒന്‍പത് വരെ പ്രവൃത്തിക്കാം. പാര്‍സല്‍ മാത്രമായിരിക്കും. തട്ടുകടകള്‍ പ്രവര്‍ത്തിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായാല്‍ ബന്ധപ്പെട്ട അധികാരികള്‍ കര്‍ശന നിയമന നടപടി സ്വീകരിക്കും. വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലിസ്, റവന്യൂ വിഭാഗം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Comments are closed.