1470-490

പഴയന്നൂരിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാള കുത്തി വയോധികന് ഗുരുതര പരിക്ക്

സി.പി.ഷനോജ്

പഴയന്നൂർ: അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാള കുത്തി വയോധികന് ഗുരുതര പരിക്ക്. വടക്കേത്തറ കാക്കരകുന്ന് പള്ളിപ്പെറ്റ രാജനാണ് (70) പരിക്കേറ്റത്.വീട്ടിൽ നിന്നും പഴയന്നൂരിലേക്ക് നടന്ന് പോകുകയായിരുന്ന രാജനെ വടക്കേത്തറ എൻഎസ്എസ് സ്കൂൾ പരിസരത്ത് വെച്ച് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയിടിച്ചു തെറിച്ചുവീണതിനാൽ തലയുടെ പുറകിലായി മുറിവുണ്ട്.ഉടൻ പോലീസ് എത്തി വടക്കേത്തറ ഗവ.ആശുപത്രിയിൽ എത്തിച്ചു.

Comments are closed.