ലക്ഷദ്വീപ് മേഖലാ തലങ്ങളിൽ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ സമരങ്ങൾ നടത്തി

പരപ്പനങ്ങാടി: ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാറിൻ്റെ ക്രൂര നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ മേഖലാതലങ്ങളിലും പ്രതിഷേധ സമരങ്ങൾ നടത്തി. വെസ്റ്റ് ജില്ലയിൽ 17 മേഖലകളിലും ഈസ്റ്റ് ജില്ലയിൽ 18 മേഖലകളിലും പ്രതിഷേധങ്ങൾ നടന്നു. രാവിലെ 11 മണിക്ക് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ മുന്നിലാണ് സമരങ്ങൾ നടത്തിയത്. പോസ്റ്റ് ഓഫീസ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഓഫീസുകൾക്ക് മുന്നിൽ നടന്ന സമരങ്ങൾ പ്രമുഖ നേതാക്കൾ ഉദ്ഘാടനം ചെയ്തു. സ്ഥാപന മേധാവികൾക്ക് നിവേദനങ്ങളും സമർപ്പിച്ചു. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ സമരം ജില്ലാ പഞ്ചായത്ത് അംഗം എ.പി ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സയ്യിദ് ശിയാസ് ജിഫ്‌രി തങ്ങൾ അധ്യക്ഷനായി. ജില്ലാ വർ.സെക്രട്ടറി നൗഷാദ് ചെട്ടിപ്പടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രറട്ടറീയേറ്റ് അംഗം സൈതലവി ഫൈസി, ഷാക്കിർ അത്താണിക്കൽ, കെ.പി നൗഷാദ്, റാജിബ് ഫൈസി, ജംഷീർ പരപ്പനങ്ങാടി,ശുഹൈബ് ആവിയിൽബീച്ച്, സമീർ ലോഗോസ്, പി.പി നൗഷാദ് പ്രസംഗിച്ചു.
Comments are closed.