1470-490

ഉള്ളണം ഫിഷറീസ് അഴിമതി: ഐ.എൻ.എൽ.പ്രതിഷേധ സമരം നടത്തി

പരപ്പനങ്ങാടി:ള്ളണം ഫിഷറീസ് കൽപ്പുഴ അഴിമതി വിജിലൻസ് അന്യേഷണ റിപ്പോർട്ട് പുറത്ത് വിടുക, കുളനവീകരണ ക്രമക്കേട് അന്യേഷണം നടത്തുക എന്ന ആവശ്യവുമായി ഐ.എൻ.എൽ.പ്രതിഷേധ സമരം നടത്തി.
ഉള്ളണം ഫിഷറീസ് ഓഫീസിന് മുന്നിൽ പരപ്പനങ്ങാടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം.

ഏഴര കോടിയുടെ പദ്ധതിയിലെ ക്രമക്കേടും, അഴിമതിയും 2016ൽ പരാതിപെട്ടിട്ടും അന്യേഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കാത്തത് വലിയ പ്രതിഷേധം തന്നെയാണന്നും, ഇതിന് പിന്നിലുള്ള മുഴുവൻ തട്ടിപ്പ് കാരേയും പുറത്ത് കൊണ്ട് വന്ന് ശിക്ഷിക്കണമെന്നും സമരം ഉത്ഘാടനം ചെയ്ത ഐ.എൻ.എൽ. തിരൂരങ്ങാടി മണ്ഡലം പ്രസി: സൈത് മുഹമ്മത് തേനത്ത് ആവശ്യപ്പെട്ടു.
അഴിമതിയിലൂടെ സംസ്ഥാനത്തിലെ ഏറ്റവും വലിയ പദ്ധതി അട്ടിമറിച്ചവർ നാടിൻ്റെ ശത്രുക്കളാണന്നും, പദ്ധതി പൂർത്തികരിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

പദ്ധയിലെ ക്രമക്കേട് പുറത്ത് കൊണ്ട് വരുന്ന മാദ്ധ്യമങ്ങളെയടക്കം വേട്ടയാടുന്നത് അഴിമതിക്കാരുടെ ഭയപ്പാടിൽ നിന്നാണന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
സലീം ബാബു പി പി
മുനിസിപ്പൽ പ്രസി: അബൂബക്കർ ചിറമംഗലം,
മുനിസിപ്പൽ സെക്രട്ടറി ഷാജി സമീർ പാട്ടശ്ശേരി,
NyL മുനിസിപ്പൽ പ്രസി ഷംസു പി വി , അർഷാദ് പി പി, ബഷീർ മാസ്റ്റർ ഉള്ളണം, എടശ്ശേരി കോയ ഉള്ളണം എന്നിവർ പ്രസംഗിച്ചു
ഇവി സെതലവി ഷാഫി എന്നിവർ നേത്രത്വം നൽകി ലത്തീഫ് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു

Comments are closed.