ഡ്രൈവിംഗ് സ്കൂൾ പഠനവും ! അക്രിഡേറ്റഡ് നിയമവും !


കേന്ദ്ര സർക്കാർ , ഡ്രൈവിംഗ് സ്കൂൾ മേഖലയിലെ നിലവിലുള്ള ഡ്രൈവിംഗ് സ്കൂളുകളെയും, ആർ.ടി.ഓഫീസുകളെയും, ഒഴിവാക്കി കൊണ്ട് അക്രഡിറ്റേഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ വഴി ഡ്രൈവിംഗ് പരിശീലനവും,ഡ്രൈവിംഗ് ടെസ്റ്റും നടത്തുന്നതിന് അനുവാദം നൽകുന്ന ഒരു നിയമം കേന്ദ്ര സർക്കാർ , നടപ്പിലാക്കിയിരിക്കുന്നു.കേരളത്തിൽ ഈ നിയമം നടപ്പിലായാൽ നാലായിരത്തോളം ഡ്രൈവിംഗ് സ്കൂളുകൾ അടച്ച് പൂട്ടി, ഡ്രൈവിംഗ് സ്കൂൾ മേഖല കൊണ്ട് ജീവിക്കുന്ന ഉടമകളും ,ജീവനക്കാരുമായ നാല്പതിനായിരം ആളുകളുടെ ജീവിതം ഇല്ലാതാകുമെന്ന് ഗതാഗത മന്ത്രി ശ്രീ ആന്റണി രാജുവിനെ അറിയിക്കുകയും, കോവിഡ് എന്ന മഹാമാരി മൂലം മാസങ്ങളായി തൊഴിലും, ജീവിതവും നഷ്ടപ്പെട്ട ഡ്രൈവിംഗ് സ്കൂളുകാർക്ക് ഡ്രൈവിംഗ് സ്കൂളുകൾ അടച്ചു പൂട്ടുന്ന പുതിയ നിയമങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല. കേന്ദ്ര സർക്കാരിന്റെ പുതിയ കരി നിയമങ്ങൾ കൊണ്ടുവന്ന് , ഡ്രൈവിംഗ് സ്കൂളുകൾ അടച്ചു പൂട്ടുന്ന, കേന്ദ്ര സർക്കാർ തീരുമാനങ്ങൾക്കെതിരെ , ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരിക തന്നെ ചെയ്യും!
കുത്തകകൾക്ക് തീറെഴുതി ഈ വൃവസായത്തെ തകർക്കാൻ നോക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് ഡ്രൈവിംഗ് സ്കൂൾ മേഖലയാകെ ആവശ്യപ്പെടുന്നു !
Comments are closed.