1470-490

കാടു പിടിച്ച ഒഴിഞ്ഞ പറമ്പിൽ വെയ്സ്റ്റ് തള്ളൽ നിത്യ സംഭവമാക്കിയിരിക്കുന്നു

ചാലക്കുടി, മേലൂർ കരുവാപ്പടിയിൽ സി.കെ.എസ്. നമ്പിടി റോഡിൽ താമസിക്കുന്ന വീടുകൾക്കരികിൽ കാലങ്ങളായി വിൽപ്പനയ്ക്കായി വാങ്ങിയിട്ടിരിക്കുന്ന പറമ്പിൽ നിത്യേന തൊട്ടടുത്ത് താമസിക്കുന്ന കല്ലൂപറമ്പിൽ ഗബൂർഷ എന്ന വീട്ടുകാരൻ അയാളുടെ അടുക്കള വെയ്സ്റ്റ്, ചപ്പുചവറുകൾ എന്നിവ തള്ളുന്നത് നിത്യസംഭവമാക്കുകയും, അയൽപക്കക്കാരായ ജയൻ , പ്രദീപ് എന്നീ വീട്ടുകാർക്കും , നമ്പിടി റോഡിൽ താമസിക്കുന്ന മറ്റു വീട്ടുകാർക്കും ഡങ്കു കൊതുകകളെക്കൊണ്ടും, മറ്റ് ഇഴജീവികളും , വെയ്സ്റ്റ് തിന്നാൻ വരുന്ന നായ്ക്കളെക്കൊണ്ടും ശല്യമായിരിക്കുന്ന അവസ്ഥയിൽ പറമ്പ് നോക്കാൻ ഏല്പിച്ചിരിക്കുന്ന തെക്കൻ ജോൺസൺ എന്ന വൃക്തിയെക്കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുകയും ! അതിന് യാതൊരുവിധ പ്രതികരണവും കിട്ടിയില്ല ! വീട്ടുകാർ എല്ലാം ഒത്തൊരുമിച്ച്, പഞ്ചായത്തിനെയും, ഹെൽത്തിനെയും , പോലീസിലും പരാതി നൽകിയിരിക്കയാണ് ! എത്രയും പെട്ടെന്ന് ഇതിനു വേണ്ട നടപടി കൈകൊള്ളണമെന്ന് സി.കെ.എസ് നമ്പിടി റോഡ് നിവാസികൾ ആവശ്യപ്പെടുന്നു

Comments are closed.