1470-490

കവർച്ചക്കാരൻ്റെ പണം അടിച്ചുമാറ്റിയെന്ന കേസിൽ പോലീസുകാരന് മുൻകൂർ ജാമ്യമില്ല

തലശ്ശേരി:കവർച്ചക്കേസ് പ്രതിയുടെ എ.ടി.എം.കാർഡ് കൈക്കലാക്കി അര ലക്ഷത്തോളം രൂപ അടിച്ചുമാറ്റിയെന്ന കേസിൽ കുറ്റാരോപിതനായ പോലീസുകാരൻ്റെ മുൻകൂർ ജാമ്യ ഹരജി കോടതി തള്ളി – തളിപറമ്പ് സ്റ്റേഷനിലെ സി.പി ഒ ആയിരുന്ന എൻ.ശ്രീകാന്തിനാണ് തലശ്ശേരി ജില്ലാ സെഷൻസ് ജഡ്ജ് കെ.കെ.സുജാത, മുൻകൂർ ജാമ്യം നിഷേധിച്ചത് -പോലീസിൽ നിന്നും സസ്പൻറ് ചെയ്യപ്പെട്ട് ശ്രീകാന്ത് ഒളിവിലിരിക്കെയാണ് ജാമ്യ ഹരജിയുമായി കോടതിയെ സമീപിച്ചത് – ഹരജിക്കാരൻ ഉൾപെട്ട പോലിസ് ഉദ്യോഗസ്ഥർ പിടികൂടിയ കവർച്ചാ കേസിലെ പ്രതി തളിപറമ്പ് പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ടി.ഗോകുലിൻ്റെ പണമാണ് ഇയാളുടെ സഹോദരിയുടെ ബാങ്ക് അക്കൌണ്ടിൽ നിന്നും ആസൂത്രിതമായി പിൻവലിക്കപ്പെട്ടിരുന്നത്. -ഇത് സംബന്ധിച്ച സന്ദേശം സഹോദരിക്ക് ലഭിച്ചതോടെയാണ് ഇവർ  പരാതിയുമായി പോലീസിലെത്തിയത് -.കഴിഞ്ഞ ഏപ്രിൽ ഒന്നിന് താഴെ ബക്കളത്തെ സ്നേഹ ബാറിന് മുൻവശം നിർത്തിയിട്ട ചൊക്ലി ഒളവിലത്തെ മനോജ് കുമാറിൻ്റെ കാറിൽ നിന്നും പുളിമ്പറമ്പിലെ ഗോകുൽ എ.ടി.എം.കാർഡും രണ്ടായിരം രൂപയും മോഷ്ടിച്ചിരുന്നു.- സ്വന്തമായി ബാങ്ക് അക്കൌണ്ടില്ലാത്ത ഗോകുൽ മോഷ്ടിച്ചു കിട്ടുന്ന പണമെല്ലാം സഹോദരിയുടെ ബാങ്ക് അക്കൌണ്ടിലാണ് നിക്ഷേപിക്കാറുള്ളതത്രെ പിടിയിലാവുമ്പോൾ സഹോദരിയുടെ എ.ടി.എം.കാർഡും ഗോകുലിൻ്റെ കൈവശമുണ്ടായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്ന ശ്രീകാന്ത് സൂത്രത്തിൽ പിൻ നമ്പർ കൈക്കലാക്കിയെന്നും ഈ കാർഡ് ഉപയോഗിച്ച് ഒന്നിലേറെെെ തവണകളായി എ.ടി.എമ്മിൽ നിന്നും പണം പിൻ വലിച്ചു
കൂടുതൽ അന്വേഷണത്തിന് സംസ്ഥാന പോലിസ് മേധാവി ഉത്തരവിട്ടതിനെ തുടർന്ന്‌ ക്രൈംബ്രാഞ്ച് വിഭാഗമാണിപ്പോൾ അന്വേഷിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510