1470-490

കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞു; വീട് അപകടാവസ്ഥയിൽ


തലശ്ശേരി: കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. എം.എം. റോഡ് വാടിക്കകം ദേശത്തെ യു.കെ. ഗംഗാധരൻ്റെ വീടാണ് കുയ്യാട്ട വരെ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായത്. വീടിൻ്റെ പടിഞ്ഞാറ് ഭാഗം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിടം നിർമിക്കുന്നതിന് അഞ്ച് മീറ്ററോളം ആഴത്തിൽ മണ്ണ് നീക്കിയിരുന്നു. ഇതിനിടെയാണ് തൊട്ടു ചേർന്നുള്ള ഗംഗാധരൻ്റെ വീടിൻ്റെ മണ്ണിടിഞ്ഞത്. ഗംഗാധരൻ്റെ പരാതിയെ തുടർന്ന് കെട്ടിട നിർമാണം നിർത്തിവെക്കാൻ അധികൃതർ നിർദ്ദേശം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689