1470-490

വെട്ടൻ ഇസ്ല ഹബീബിനെ എജ്യു @ കൈത്തക്കര പുസ്തകങ്ങൾ നൽകി ആദരിച്ചു

തിരുന്നാവായ: ലോക്ക് സൗൺ കാലയളവിൽ നൂറിലധികം പുസ്തകങ്ങൾ വായിച്ച് വാർത്തകളിൽ ഇടം നേടി  ശ്രദ്ധേയമായ കുത്ത്കല്ല് വെട്ടൻ ഇസ്സ ഹബീബിനെ ആദരിച്ചു. ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഇസ്സ ലോക് ഡൗൺ സമയം അനുകൂലമാക്കി പ്രശസ്ത എഴുത്തുകാരുടെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളാണ് വായിച്ചത് . പ്രദേശത്തെ വിദ്യാഭ്യാസ മേഖലയെ ഉന്നതിയിലെത്തിക്കുന്ന പദ്ധതിയായ എജ്യൂ @ കൈത്തക്കരയാണ്  ഇസ്സക്ക് പുസ്തകങ്ങൾ സമ്മാനിച്ചത്. തിരുർ ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി. ചടങ്ങിൽ കെ.പി. ഷാക്കിർ, ജലീൽ തൊട്ടി വളപ്പിൽ, വേണു ഗോപാൽ മാട്ടുമ്മൽ, ഷഫീഖ് എടയത്ത്, സുബൈർ മോയോട്ടിൽ പങ്കെടുത്തു.

ഫോട്ടോ: ലോക്ക് ഡൗൺ സമയത്ത് നൂറിൽ പരം പുസ്തകങ്ങൾ വായിച്ച്  ശ്രദ്ധേയമായ വെട്ടൻ ഇസ്സ ഹബീബിന് എജ്യു @ കൈത്തക്കര പദ്ധതിയുടെ ഉപഹാരം തിരുർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ നൽകുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689