സത്യം ജയിക്കാൻ നിരപരാധികളുടെ മോചനത്തിന് വേണ്ടിയുള്ള പ്രതിഷേധം

കതിരൂർ:സത്യം ജയിക്കാൻ
നിരപരാധികളുടെ മോചനത്തിന് വേണ്ടിയുള്ള പ്രതിഷേധം സി.എച്ച് നഗറിലും കതിരൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും നടന്നു.
കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും നാട് കടത്തി പത്ത് വർഷത്തിലേക്ക് കടക്കുന്ന ജുൺ 22ന് കാരായി രാജൻ്റെ ജൻമദേശമായ പുല്യോട് സി.എച്ച്.നഗറിൽ സമ്പൂർണ ഗ്രാമ സംഗമം സംഘടിപ്പിച്ചു. സി.എച്ച്.കണാരൻ പ്രതിമയുടെ പരിസരത്തും പ്രദേശത്തെ വീടുകളിലുമായി 1000 പന്തങ്ങളുമായി നീതി ജ്വാല തെളിയിച്ചു. സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. എം.വി.ജയരാജൻ, എം.സി.പവിത്രൻ.മുഹമ്മദ് അഫ്സൽ, പൊന്ന്യം ചന്ദ്രൻ, പുത്തലത്ത് സുരേഷ് ബാബു എന്നിവർ സംസാരിച്ചു.പൊന്ന്യം ച ന്ദ്രൻ വരച്ച പെയിൻ്റിംഗ് സി.എച്ച്.കണാരൻ സ്മാരക വായനശാലയിൽ പി.കെ.ശ്രീമതി ടീച്ചർ അനാഛാദനം ചെയ്തു.

Comments are closed.