1470-490

വിദ്യാർത്ഥികൾക്ക് തുണയായി ക്രഷർ ഉടമ ബിനു ചെറിയാൻ

എടയൂർ: ഗ്രാമപഞ്ചായത്തിലെ 1, 2 വാർഡുകളിലെ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ഗ്രാനൈറ്റ്സ് ഇന്ത്യ ക്രഷർ ഉടമ ബിനു ചെറിയാൻ സൗജന്യമായി മൊബൈൽ ഫോണുകൾ നൽകി മാതൃകയായി.
സ്ക്കൂളിൽ വച്ചു നടന്ന ചടങ്ങിൽ ഗ്രാനൈറ്റ് ഇന്ത്യ ക്രഷറിനു വേണ്ടി റോബിൻസൺ, നിധീഷ് എന്നിവർ ചേർന്ന് മൊബൈൽ ഫോൺ കുട്ടികൾക്ക് വിതരണം ചെയ്തു
ചടങ്ങ് എടയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസീന യൂനുസ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം പി.എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഫർസാന.പി.പി, എസ്, എം, സി ചെയർമാൻ എ.പി അസീസ്, റോബിൻസൻ ,എ.പി നാസർ, പി.സിക്കന്തർ എ.കെ.മുഹമ്മദാലി സംബന്ധിച്ചു. ഹെഡ്മാസ്റ്റർ ടി.പി.അബ്ബാസ് സ്വാഗതവും ടി.എം.കൃഷ്ണരാജൻ നന്ദിയും പറഞ്ഞു

Comments are closed.