1470-490

പട്ടികവർഗ്ഗ സംവരണം വെട്ടിക്കുറച്ചതിൽ കോടതി വിശദീകരണം ആവശ്യപ്പെട്ടു

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവ്വകലാശാലയിലെ പി എച്ച് ഡി അഡ്മിഷനിൽ പട്ടിക വിഭാഗത്തിന്റെ സംവരണം വെട്ടിക്കുറച്ചതിൽ കേരള ഹൈക്കോടതി കാലിക്കറ്റ് സർവ്വകലാശാലയോട് വിശദീകരണംആവശ്യപ്പെട്ടു .കാലിക്കറ്റ്സർവ്വകലാശാലയിൽ പി എച്ച് ഡിപ്രവേശനത്തിൽ 2020 വരെ 7.5 ശതമാനമായിരുന്നു പട്ടികവർഗ്ഗ വിഭാഗത്തിനുള്ള സംവരണം. പ്രസ്തുത വർഷം ഇ ഡ്യു എസ് സംവരണവും 7.5 ശതമാനമായിരുന്നു. എന്നാൽ കഴിഞ്ഞ ഏപ്രിൽ 26ന് പുറത്തിറക്കിയ പുതിയ നോട്ടിഫിക്കേഷൻ പ്രകാരം പട്ടികവർഗ്ഗ വിഭാഗത്തിന്റെ സംവരണം 5 ശതമാനമായ് വെട്ടിക്കുറയ്ക്കുകയും ഇസ്ല്യു എസിന്റെ സംവരണം 10 ശതമാനമായ് ഉയർത്തുകയും ചെയ്തിരിന്നു.ഇതിനെതിരെ കേരള ഹൈക്കോടതിയിൽ ദിശ എന്ന സംഘടനയുടെ നിയമ സഹായത്തോടെ എസ്.ടി വിഭാഗത്തിൽ നിന്നുള്ള പിഎച്ച് ഡി ക്യാൻഡിഡേറ്റു കളായ അജിത്ത് ശേഖരൻ, പി. ശിവലിംഗൻ, നവിത എം എൻ എന്നിവരും ദിശയും കക്ഷികളായ് നൽകിയ ഹർജ്ജിയിൽ ഹൈക്കോടതി സർവ്വകലാശാലയോട് ഒരാഴ്ച്ചയ്ക്കകംവിശദീകരണംആവശ്യപ്പെട്ടു.അഡ്വ :പി കെ ശാന്തമ്മ, അഡ്വ: ധനൂജ എം എസ്എന്നിവർകക്ഷികൾക്കായ് ഹാജരായി.

Comments are closed.