1470-490

കാലിക്കറ്റിൽ പട്ടികവർഗ്ഗ സംവരണം നിലവിലെ സ്ഥിതി തുടരും മാറ്റങ്ങൾ വിശദമായ പഠനത്തിന് ശേഷം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാല പട്ടിക വർഗ്ഗ സംവരണം നിലവിലെ സ്ഥിതി തുടരും മാറ്റങ്ങൾ വിശദമായ പഠനത്തിന് ശേഷം നടത്തുമെന്ന് സിൻഡിക്കേറ്റ് . ഇതിനെക്കുറിച്ച് പഠിക്കുന്നതിനായി സിൻഡിക്കേറ്റ് ഉപസമിതി യെ ചുമതലപ്പെടുത്തി. ഇന്നലെ ചേർന്ന സിൻഡിക്കേറ്റിന്റേതാണ് തീരുമാനം. സിൻഡിക്കേറ്റംഗ ങ്ങളായ ഡോക്ടർ കെ ഡി ബാഹുലേയൻ കൺവീനറായും ഡോക്ടർ ഷംസാദ് ഹുസൈൻ,ഡോക്ടർ എം മനോഹരൻ യുജി മോർലിൻ ,എം വി അബ്ദുറഹ്മാൻ എന്നിവര ടങ്ങിയ ഉപസമിതിയെയാണ് ചുമതല പ്പെടുത്തിയത് . കാലിക്കറ്റ് സർവകലാ ശാലയിലെ പി.എച്ച്.ഡി പ്രവേശനത്തിൽ പട്ടിക വർഗ്ഗത്തിന്റെ നിലവിലെ 7.5 ശതമാനം വെട്ടിക്കുറച്ച് 5 ശതമാനമാക്കിയ സർവകലാ ശാല നടപടിയാണ് വിവാദമായത്. ഇതിനെ തുടർന്നാണ് സർക്കാർ സർവകലാശാ യോട്നേരിട്ട് വിശദീകരണം ആവശ്യ പ്പെട്ടിരുന്നു.വകുപ്പ് മന്ത്രി നേരിട്ടിടപ്പെ ട്ടാണ് അധികാരിക ളിൽ നിന്ന് വിശദീകരണമാവശ്യ പ്പെട്ടത് . ഇതിനെ തുടർന്നാണ് സിൻഡിക്കേറ്റി ന്റെ പിൻമാറ്റം .സംവരണവു മായി ബന്ധപ്പെട്ട് സർവകലാശാല ഇറക്കിയ ഉത്തരവും ഇതിനെ തിരെ ദലിത് സംഘടനകളുടെ പ്രതിഷേധവും പൊലീസ് രഹസ്യാന്വേഷണ വിഭാഗം സർക്കാരിന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടും നൽകിയിരുന്നു. ഇതിനിടെ പത്തു ശതമാനം മുന്നോക്ക സംവരണം നടപ്പാക്കേണ്ടത് നിലവിലുള്ള സംവരണതോത് മറ്റ് വിഭാഗക്കാ രുടേത് കുറക്കാ തെയായി രിക്കണ മെന്നനിയമവും സിൻഡിക്കേറ്റിന് വിനയായി. ഇതിനെ തുടർന്ന് പട്ടിക വർഗ്ഗക്കാരുടെ സംവരണം നിലവിലുള്ള 7-5% ശതമാനം തുടരാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു .

Comments are closed.