1470-490

സർവ്വകലാശാല പരീക്ഷകൾ സെപ്തംബർ 15 -നകം പൂർത്തീകരിക്കും

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവ്വകലാശാലയിൽ നിലവിൽ ബാക്കി നിൽക്കുന്ന എല്ലാ പരീക്ഷകളും സെപ്റ്റംബർ 15-നകം പൂർത്തീകരിക്കാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു . കൂടാതെ ഇതുവ രെ നടന്ന എല്ലാ പരീക്ഷകളുടെ ഫലവും ജുലൈ 31-നുള്ളിൽ പ്രസിദ്ധീകരിക്കും. ഗവേഷക വിദ്യാർത്ഥികൾക്ക് സർവ്വകലാ ശാല ഹോസ്റ്റൽ തുറന്ന് കൊടു ക്കും. മറ്റ് വിദ്യാർത്ഥികൾക്ക് പരീക്ഷാ സമയത്തിനുസരിച്ച് തുറന്നു നൽകും .വിദ്യാർത്ഥി കൾക്ക് സൗകര്യപ്രദമായി തൊട്ട ടുത്ത പരീക്ഷാ കേന്ദ്രം തിരഞ്ഞെ ടുക്കാൻ സ്ഥാപന മേധാവി മുഖേന സർവ്വകലാശാലയ്ക്ക് അപേക്ഷ നൽകിയാൽ പരിഗ ണിക്കും.ഇന്റേണൽ മാർക്ക് വെട്ടിക്കുറച്ച അൺ എയ്ഡഡ് ടെയിനിംഗ് കോളേജായ കൊടു ങ്ങല്ലൂർ ഡോക്ടർ പൽപ്പു മെ മ്മോറിയൽ എസ്എൻഡിപി
യോഗം കോളേജ് ഓഫ് എഡ്യൂ ക്കേഷനെതിെരെ കൃത്യവിലോപ ത്തിന് നടപടിയെടുക്കും. ഇന്റേണ ൽ മാർക്ക് 20 നൽകുന്നതിന് പകരം വിദ്യാർത്ഥികൾക്ക് പത്ത് മാർക്കാണ് അധികൃതർ നൽകി യത് – ഇതിനെതിരെ കോളേജ് അഫിലിയേഷൻ പുതുക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയെടുക്കും. വിദൂര വിദ്യാ ഭ്യാസ വിഭാഗത്തിലെ സ്ഥിരം ഡയരക്ടറായി ഹിന്ദി പഠന വകുപ്പിലെ തലവൻ പ്രൊഫസർ ഡോക്ടർ ആർ സേതുനാഥിനെ നിയമിക്കാൻ തീരുമാനിച്ചു. സർവ്വകസർവ്വകലാശാല ഹോസ്റ്റലിൽ താമസിച്ചു പഠനം നടത്തുന്ന എല്ലാ വിദ്യാർത്ഥി കൾക്കും വാക്സിൻ നൽകാൻ സർക്കാറിനോട് ആവശ്യപ്പെടും.
സംസ്കൃത വിഭാഗം പ്രൊഫസറാ യി 1989-ൽ നിയമനം ലഭിക്കേണ്ട ബി കരുണാകരൻ അവകാശപ്പെട്ട
തസ്തിക ടി കെ നാരായണന് നൽകിയ കാര്യത്തിൽ സിൻഡി ക്കേറ്റിൽ എതിർപ്പ് വന്നതിനെ ത്തുടർന്ന് അതിനെ കുറിച്ച് പഠി ക്കാൻ ഉപസമിതിയെ നിയോ ഗിച്ചു. സർവ്വകലാശാലയുടെ കീഴിലുള്ള ഇൻഫർമേഷൻ കേന്ദ്രങ്ങളിലുള്ള ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതി നെക്കുറിച്ച് ആ ലോചിക്കും . സർവ്വകലാശാല ഹോസ്റ്റലുകളിൽ താമസിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും വാക്സിൻ നൽകുന്നതിന് സർക്കാറിനോട് ആവശ്യപ്പെടാ നും ഇന്നലെ.ചേർന്ന സിൻഡി ക്കേറ്റ് യോഗം തീരുമാനിച്ചു.

Comments are closed.