1470-490

ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു;
ടെമ്പിൾ സ്റ്റേഷനിലെ സൗകര്യങ്ങൾ മറ്റ് പൊലീസ് സ്റ്റേഷനുകളിലും പ്രാവർത്തികമാക്കുമെന്ന് മുഖ്യമന്ത്രി

ഗുരുവായൂര്‍: ഗുരുവായൂരില്‍ പുതിയതായി നിർമ്മിച്ച ടെമ്പിൾ പോലീസ് സ്റ്റേഷനിലെ സൗകര്യങ്ങൾ മറ്റ് പൊലീസ് സ്റ്റേഷനുകളിലും പ്രാവർത്തികമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെമ്പിള്‍ പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍ ദേവസ്വം വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്‍, എന്‍.കെ. അക്ബര്‍ എം.എല്‍.എ, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഓൺലൈൻ ഉദ്ഘാടനത്തിന് ശേഷം പോലീസ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിലവിളക്കുകൊളുത്തി ശിലാഫലകം അനാച്ഛാദനം ചെയ്തു. തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി എ. അക്ബര്‍, ഡി.ഐ.ജി പി. വിജയന്‍, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണർ ആര്‍. ആദിത്യ, റൂറല്‍ എസ്.പി ജി. പൂങ്കുഴലി, ഗുരുവായൂര്‍ പോലീസ് അസി. കമ്മീഷണര്‍ ടി.പി. ശ്രീജിത്, സി.ഐ. ഋഷികേശന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പൊലീസ് സ്റ്റേഷനും ഒന്നാം നിലയിൽ അസി. പൊലീസ് കമ്മീഷണറുടെ ഓഫിസും പ്രവർത്തിക്കും.

Comments are closed.

x

COVID-19

India
Confirmed: 31,484,605Deaths: 422,022