1470-490

കോപ്പ അമേരിക്ക: ആദ്യ ജയം സ്വന്തമാക്കി അര്‍ജന്റീന

കോപ്പ അമേരിക്കയില്‍ ആദ്യ ജയം സ്വന്തമാക്കി അര്‍ജന്റീന. ഇന്ന് നടന്ന മത്സരത്തില്‍ ഉറുഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന ഈ വര്‍ഷത്തെ കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലയണല്‍ മെസ്സിയുടെ പാസില്‍ നിന്ന് ഗുയ്‌ഡോ റോഡ്രിഗസ് ആണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്.

തുടര്‍ന്ന് രണ്ടാം പകുതിയില്‍ മത്സരത്തിലേക്ക് തിരിച്ച്‌ വരന്‍ ഉറുഗ്വ ശ്രമം നടത്തിയെങ്കിലും മികച്ച പ്രതിരോധം തീര്‍ത്ത് എഡിസണ്‍ കവാനിയുടെയും ലൂയിസ് സുവാരസിന്റെയും ആക്രമണങ്ങളെ അര്‍ജന്റീന തടയുകയായിരുന്നു. കഴിഞ്ഞ ദിവസം ചിലിക്കെതിരായ കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന 1-1ന് സമനിലയില്‍ കുടുങ്ങിയിരുന്നു.

അടുത്ത മത്സരത്തില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ പരാഗ്വയാണ്.

Comments are closed.