1470-490

സത്യാഗ്രഹ സമരം ബി.ജെ.പി സംസ്ഥാന സമിതി അംഗം ശ്രീ നാരായണൻ മാസ്റ്റർ കോട്ടക്കലിൽ ഉദ്ഘാടനം ചെയ്തു.

പിണറായി സർക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരായും
BJP വേട്ടക്കെതിരായും
സംസ്ഥാന തലത്തിൽ ആരംഭിച്ച സമര പരിപാടിയുടെ ഭാഗമായി 140 നിയോജക മണ്ഡലങ്ങളിലും മണ്ഡലം കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ബി.ജെ.പി സംസ്ഥാന സമിതി അംഗം ശ്രീ നാരായണൻ മാസ്റ്റർ കോട്ടക്കലിൽ ഉദ്ഘാടനം ചെയ്തു.
കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള അധ്യക്ഷത വഹിച്ച സമരത്തിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജയകുമാർ കോട്ടക്കൽ, ട്രഷറർ രഞ്ജിത്ത് കാടാമ്പുഴ, സെക്രട്ടറി സതീഷ് ബാബു, OBC മോർച്ച ജില്ലാ അധ്യക്ഷൻ അനിൽകുമാർ കെ.ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ചന്ദ്രിക. കെ, വിജയൻ കോട്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു…

തെരഞ്ഞെടുപ്പു കാലത്ത് കേരളത്തിലെ 140 മണ്ഡലങ്ങളിലും LDF ഉം UDF ഉം കാലാകാലമായി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് തെരഞ്ഞെടുപ്പ് മാർഗ്ഗരേഖ ലംഘിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനു വേണ്ടി ചില വഴിക്കുന്നത് ഈ തെരഞ്ഞെടുപ്പു സമയത്തും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഉദ്യോഗസ്ഥർ പിടിച്ചെടുത്തുവെങ്കിലും അതിനെക്കുറിച്ച് ഒരന്യേഷണവും ഇതുവരെ നടന്നിട്ടില്ല…
എന്നിട്ടാണ് ദുഷ്പ്രചരണം നടത്തി BJP വേട്ട നടത്താൻ പിണറായി ഭരണകൂടം ശ്രമിക്കുന്നത്

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733