1470-490

പ്രഗ്നൻസി ടൂറിസം എന്ന് കേട്ടിട്ടുണ്ടോ?

സ്പെഷ്യൽ ഡെസ്ക്: പല വിധ ടൂറിസത്തെ കുറിച്ച് കേട്ടിട്ടുണ്ടാവും. അവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് പ്രഗ്നൻസി ടൂറിസം. ഇത് നടക്കുന്നത് ഇന്ത്യയിൽ തന്നെയാണ്.

സമുദ്രനിരപ്പില്‍ നിന്നും മൂവായിരം മീറ്റര്‍ (10,000 അടി) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജമ്മു കാശ്മീരിലെ ലഡാക്കിലാണ് വംശശുദ്ധിയുടെ പേരില്‍ അറിയപ്പെടുന്ന നാലു ഗ്രാമങ്ങളുള്ളത്.
ദാ, ഹാനു, ദാര്‍ചിക്, ഗാര്‍കോണ്‍ എന്നീ നാലു ഗ്രാമങ്ങള്‍ ഇന്ത്യയിലെ മറ്റെല്ലാ ഇടങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്.
ഇന്‍ഡസ് നദിയുടെ തീരത്ത് സ്ഥിതി ച‌െയ്യുന്ന ഈ ഗ്രാമങ്ങളിലെ നിവാസികള്‍ തങ്ങളെ വിളിക്കുന്നത് ബ്രോഗ്പാ അല്ലെങ്കില്‍ ദ്രോഗ്പാസ് എന്നാണ്.
ദാ, ഹാനു ഗ്രാമങ്ങള്‍ ലേ ജില്ലയ്ക്ക് കീഴിലും ദാര്‍ചികും ഗാര്‍കോണും കാര്‍ഗില്‍ ജില്ലയിലുമാണ് സ്ഥിതി ചെയ്യുന്നത്.

ഈ മേഖലകളിലെ അധികം അറിയപ്പെടാത്ത ഒന്നാണ് പ്രഗ്നന്‍സി ടൂറിസം.ആര്യന്മാരുടെ ശുദ്ധ ബീജത്തില്‍ നിന്നും ഗര്‍ഭം ധരിച്ച് വംശശുദ്ധിയുള്ള തലമുറ സൃഷ്ടിക്കുവാനായി വിദേശരാജ്യങ്ങളില്‍ നിന്നും ഇവിടെ സ്ത്രീകള്‍ എത്തുന്നുണ്ടത്രെ. ഇവിടുത്തെ പുരുഷന്മാരില്‍ നിന്നും ഗര്‍ഭധാരണം നടത്തി മടങ്ങിപ്പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കാശ്മീര്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ മന്‍സൂര്‍ അഹമ്മദ് ഖാന്‍റെ
‘Pregnancy tourism in Aryan village in Ladakh’ എന്ന ഗവേഷണ ലേഖനം, സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത അച്തുങ് ബേബി(ആര്യന്‍ സാഗ) എന്നിവയിലൂടെയാണ് ഇവിടുത്തെ പ്രഗ്നന്‍സി ടൂറിസം ശ്രദ്ധ നേടിയത്. വംശശുദ്ധിയില്‍ വിശ്വസിക്കുന്ന ജര്‍മ്മനിയില്‍ നിന്നുള്ളവരാണ് ഇവിടെ എത്തുന്നവരില്‍ അധികവും. എന്നാല്‍ ഇവിടെ എത്തുന്നവര്‍ എല്ലാവരും ഈ ലക്ഷ്യം മുന്‍നിര്‍ത്തി വരുന്നവരല്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ഇന്‍റര്‍നെറ്റിലൂടെയും മറ്റും വായിച്ചറിഞ്ഞ് ബ്രോഗ്പാ വിഭാഗക്കാരെക്കുറിച്ച് അറിയുവാനും പരിചയപ്പെടുവാനും ഒക്കെയായും ഇവിടെ ആളുകള്‍ എത്തുന്നു. എന്നാല്‍ യഥാര്‍ഥ ആര്യന്മാരുടെ പിന്തുടര്‍ച്ചക്കാരാണ് ഇവരെന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ ഒന്നുമില്ല. ഇവിടെ പ്രചാരത്തിലുള്ള കഥകളും മിത്തുകളും പിന്നെ തങ്ങളുടെ ശാരീരിക പ്രത്യേകതകളും മാത്രമാണ് തങ്ങള്‍ ആര്യന്മാരുടെ പിന്തുടര്‍ച്ചക്കാരാണ് എന്ന് അവകാശപ്പെടുവാനുള്ള ഏക കാര്യം.

കടപ്പാട്: നേറ്റീവ് പ്ലാനറ്റ്

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206