1470-490

പൊന്നാനി ഹാർബർ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു

പൊന്നാനി: പൊന്നാനിയിൽ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് സമുച്ചയത്തിൻ്റെ സമർപ്പണം ഈ വർഷം ഓഗസ്റ്റിലുണ്ടാകുമെന്ന് ഫിഷറീസ് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി സജി ചെറിയാൻ.

ഇത് സംബന്ധിച്ച പ്രവർത്തികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
പൊന്നാനി ഹാർബറിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലാറ്റ് സമുച്ചയത്തിൻ്റെ നിർമാണപുരോഗതി വിലയിരുത്തുന്നതിനായി എത്തിയതായിരുന്നു മന്ത്രി:സജി ചെറിയാൻ.
പൊന്നാനി എം.എൽ.എ യും ജില്ലാ കലക്ടറും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 31,484,605Deaths: 422,022