1470-490

അർബുദ രോഗി ചികിത്സാ സഹായം തേടുന്നുകോടിയേരി

അർബുദ രോഗം ബാധിച്ച് വർഷങ്ങളോളമായി ചികിത്സയിൽ കഴിയുന്ന കോടിയേരി അനന്തോത്ത് സ്കൂളിന് സമീപത്തെ ചെറിയ മഠത്തിൽ ഭാസ്കരൻ (65) ചികിത്സാ സഹായം തേടുന്നു. കാരുണ്യ ഫണ്ടിൽ നിന്ന് ലഭിച്ച രണ്ട് ലക്ഷം രൂപയും കടം വാങ്ങിയതും സഹായമായി ലഭിച്ചതും കുടുംബത്തിൻ്റെ കയ്യിലുണ്ടായിരുന്നതുമുൾപ്പെടെ ലക്ഷക്കണക്കിന് രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. മലബാർ കാൻസർ സെൻ്ററിൽ ഇപ്പോഴും ചികിത്സ തുടരുകയാണ്. എറണാകുളത്ത് ബേക്കറി ജോലി ചെയ്യുകയായിരുന്നു. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. തുടർ ചികിത്സയ്ക്കായി ഇനിയും ലക്ഷക്കണക്കിന് രൂപ വേണമെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. കെ. മനോജ് കുമാർ ചെയർമാനും സതീശൻ കൺവീനറുമായ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സുമനസ്സുകളുടെ സഹായം തേടുന്നു. വി.കെ.ഭാസ്കരൻ, എസ്.ബി.ഐ. തലശ്ശേരി. അക്കൗണ്ട് നമ്പർ : 38917535322, ഐ.എഫ്.സി. കോഡ്SBIN0008670.ഫോൺ: 944680236, 9656138881. 

Comments are closed.

x

COVID-19

India
Confirmed: 31,484,605Deaths: 422,022