1470-490

MLA കെയർ പദ്ധതിയിലേക്ക് മരുന്നുകൾ കൈമാറി

ചാലക്കുടി MLA സനീഷ്കുമാർ ജോസഫിന്റെ നേതൃത്വത്തിൽ ചാലക്കുടി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന MLA കെയർ പദ്ധതിയുടെ ഭാഗമായി താലൂക്ക് ആശുപത്രിയിലേക്കും മറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും നൽകുന്നതിനായി ഇന്ത്യൻ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റെറ്റിവ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി അഞ്ച് ലക്ഷത്തോളം രൂപയുടെ മരുന്നുകൾ കൈമാറി. ചാലക്കുടി MLA സനീഷ്കുമാർ ജോസഫ് ഇന്ത്യൻ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റെറ്റിവ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടോംയാസിന്റെ കയ്യിൽ നിന്ന് മരുന്നുകൾ ഏറ്റുവാങ്ങി. ഇന്ത്യൻ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റെറ്റിവ് അസോസിയേഷൻ സംസ്‌ഥാന ജനറൽ സെക്രട്ടറി അരുൺകുമാർ, ജില്ലാ സെക്രട്ടറി നിഖിൽ സതീശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ നിഖിൽ വടക്കൻ, അൻഫിൻ ആന്റോ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 31,484,605Deaths: 422,022