1470-490

യൂത്ത് ബ്രിഗേഡിൽ പെൺകരുത്തും

കോഴിക്കോട്: പ്രതിസന്ധികളിലെ കരുതലിന് കാവലാളാകാൻ പെൺകരുത്തും…
കോവിഡ് പ്രതിരോധത്തിലും കാലവർഷമുൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളിലും നാടിന് കാവലാളാവാൻ DYFI കോഴിക്കോട് സൗത്ത് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡ് വനിതാ ബറ്റാലിയൻ പാസിംങ്ങ് ഔട്ട് പരേഡ് നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് യൂത്ത് ബ്രിഗേഡ് വനിത ബറ്റാലിയൻ പാസ് ഔട്ട് ചെയ്യുന്നത്… Dyfi സംസ്ഥാന ട്രഷറർ
SK സജീഷ് പാസിങ്ങ് ഔട്ട് പരേഡിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.. വളണ്ടീയർ മാർക്കുള്ള ടൂൾകിറ്റ് DYFi സംസ്ഥാന കമ്മറ്റി അംഗം പി.ഷിജിത്ത് വിതരണം ചെയ്തു.ചടങ്ങിൽ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി, Dyfi ജില്ലാ കമ്മറ്റി അംഗം എം.എം.സുഭീഷ്, ബ്ലോക്ക് പ്രസിഡന്റ് വി.പ്രശോഭ്, ട്രഷറർ വി.അൻസിഫലി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം.വൈശാഖ് സ്വാഗതവും വനിത ബറ്റാലിയൻ ക്യാപ്റ്റൻ എം.വി. നീതു അദ്ധ്യക്ഷത വഹിച്ചു.
എം.എം.ദാർബികദാസ് നന്ദി പറഞ്ഞു. ഓരോ പഞ്ചായത്ത് -കോർപ്പറേഷൻ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വീതം യൂത്ത് ബ്രിഗേഡ് വനിത വളണ്ടീയർമാരാണ് ബറ്റാലിയനിൽ അംഗങ്ങളായിട്ടുള്ളത്.. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ 14 മേഖലകളിലേയും ക്യാപ്റ്റൻമാരാണ് പാസിങ്ങ് ഔട്ട് പരേഡിൽ പങ്കെടുത്തത്.
ഇനിയുള്ള പ്രതിസന്ധികളിൽ പരിശീലനം നേടിയ യുവതയുടെ പെൺകരുത്തും നാടിന് കാവലാളാവും..

Comments are closed.

x

COVID-19

India
Confirmed: 31,484,605Deaths: 422,022