1470-490


കൊടുങ്ങല്ലൂർ :അത്യാവശ്യക്കാർക്ക് പുറമെ നഗരം ചുറ്റാൻ ഇറങ്ങിയവരും ചേർന്നതോടെ വെള്ളിയാഴ്ച്ച ഷോപ്പിംഗ് ദിനമായി മാറി.
അവശ്യവസ്തുക്കൾ വാങ്ങാനും, അത്യാവശ്യ കാര്യങ്ങൾക്കുമായി ഒരു വിഭാഗം പുറത്തിറങ്ങിയപ്പോൾ, കിട്ടിയ അവസരം മുതലെടുത്ത് നഗരം കാണാനെത്തിയവർ കൊവിഡ് പ്രോട്ടോക്കോളിനെ കാറ്റിൽ പറത്തി.
രാവിലെ മുതൽക്കെ നഗരത്തിലെ പ്രധാന നിരത്തുകളിലെല്ലാം തന്നെ വാഹനത്തിരക്ക് അനുഭവപ്പെട്ടു.
വ്യാപാര സ്ഥാപനങ്ങൾ തുറന്നതോടെ തിരക്കേറി.
മേക്കപ്പ് സെറ്റിനും, കളിപ്പാട്ടത്തിനും വേണ്ടി കടകൾതോറും കയറിയിറങ്ങിയ വീട്ടമ്മമാർ രോഗകാലത്തെ നിയന്ത്രണങ്ങൾക്കിടയിൽ ഏറ്റവും മോശം കാഴ്ച്ചയായി മാറി.
നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനാൽ നഗരത്തിൽ പൊലീസിൻ്റെ സാന്നിധ്യവും ഉണ്ടായിരുന്നില്ല.
നിയന്ത്രണമില്ലാത്ത വെള്ളിയാഴ്ച്ച
കൊവിഡ് രോഗനിയന്ത്രണത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൻ്റെ വില കളയുന്ന വിധത്തിലുള്ളതായി മാറി.

Comments are closed.

x

COVID-19

India
Confirmed: 31,484,605Deaths: 422,022