1470-490

തൃശൂര്‍: ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ സുരക്ഷയും പ്രവര്‍ത്തന ക്ഷമതയും സംബന്ധിച്ച പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. താലൂക്ക് അടിസ്ഥാനത്തില്‍ താഹസില്‍ദാര്‍മാരും വിദഗ്ദ സംഘവും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഞ്ചിനീയറിംഗ് കോളേജ് അസിസ്റ്റന്‍റ് പ്രൊഫസര്‍ അനില്‍ രാജഗോപാലും സംഘവുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിച്ചത്.
ആശുപത്രികളിലെ സുരക്ഷ സജ്ജീകരണങ്ങള്‍, വൈദ്യുതീകരണം, ഓക്സിജന്‍ ലഭ്യത തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു പഠനം. ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ആശുപത്രികളിലെ സുരക്ഷാ ക്രമീകരണങ്ങളിലെ കുറവുകള്‍ പരിഹരിക്കുന്നതിന് മുന്‍ഗണനാ ക്രമത്തില്‍ കൃത്യമായ പ്ലാനുണ്ടാക്കി നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ ജെ റീന, ഫയര്‍ ആന്‍റ് സേഫ്റ്റി ഓഫീസര്‍ അരുണ്‍ ഭാസ്കര്‍,
ജില്ലാ വികസന കമ്മീഷന്‍ അരുണ്‍ കെ വിജയന്‍, അസി. കലക്ടര്‍ സുഫിയാന്‍ അഹമ്മദ്, ഐ എം എ പ്രതിനിധി ഡോ.ജോയ് മഞ്ഞില, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രതിനിധി ഡോ. കെ എം മോഹന്‍ദാസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 31,484,605Deaths: 422,022