1470-490

ഹമീദ്.വി. പരപ്പനങ്ങാടി

പരപ്പനങ്ങാടി: വിവാദമായ ഉള്ളണം ഫിഷറീസ് അഴിമതി ലീഗും, സി.പി.എം ഉം പരസ്പരം പഴിചാരി കൊമ്പുകോര്‍ക്കുന്നു.മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഉള്ളണം ഫിഷറീസ് കല്‍പ്പുഴ അഴിമതി വിവാദത്തിലാണ് ഇരു പാര്‍ട്ടികളും പരസ്പര പ്രസ്ഥാവനകളുമായി കൊമ്പുകോര്‍ക്കുന്നത്.

2014ല്‍ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് കൊണ്ട് വന്ന പദ്ധതിയില്‍ കോടികളുടെ അഴിമതി അന്യേഷണ റിപ്പോര്‍ട്ട് പുറത്ത് വരാത്തതും, പുതിയ അഴിമതികള്‍ കൂടി പുറത്ത് വന്ന സാഹ് ചര്യത്തിലാണ് ഇരുകൂട്ടരും രംഗത്ത് വന്നിട്ടുള്ളത്.യു.ഡി.എഫിന്റെ ഭരണകാലത്ത് കോടികളുടെ അഴിമതിക്ക് ചുക്കാന്‍ പിടിക്കാന്‍ സഹായിച്ചത് ഇപ്പോഴത്തെ മുന്‍സിപ്പല്‍ ചെയര്‍മാനടക്കമുള്ളവരാണന്നും, ഇല്ലാത്ത രേഖകള്‍ ഉദ്യോഗസ്ഥന്‍മാരില്‍ നിന്ന് ഉണ്ടാക്കുന്നതിന് ചെയര്‍മാനായ ഉസ്മാന്‍ കരാറുകാര്‍ക്ക് വഴി ഒരുക്കി കൊടുത്തതിലൂടെ വന്‍ അഴിമതിക്ക് നേതൃത്വം നല്‍കിയതടക്കം അന്യേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ രംഗത്ത് വന്നത് മാത്രമല്ല സമഗ്ര അന്യേഷണം ആവശ്യപ്പെട്ട് സി.പി.എം നെടുവലോക്കല്‍ കമ്മറ്റി മുഖ്യമന്ത്രിക്ക് പാര്‍ട്ടി തലത്തില്‍ പരാതി നല്‍കിയിരിക്കുകയാണ്.

മാത്രമല്ല അഴിമതിയിലൂടെ സാമ്പത്തികമായി ഉയര്‍ച്ച നേടിയ രാഷ്ട്രീയ നേതൃത്വങ്ങളെ സമൂഹം തിരിച്ചറിയുമെന്നും സി.പി.എം കേന്ത്രങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ സി.പി.എം. സഹയാത്രികനായ തിരുവനന്തപുരത്ത് കാരന്‍ കരാറുകാരനെ അഴിമതി നടത്തിയത് അറിഞ്ഞിട്ടും സംരക്ഷിച്ച് പോരുന്നത് ആരാണന്ന് തിരിച്ചറിയണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെടുന്നു.2014ല്‍ തുടങ്ങിയ പദ്ധതിയില്‍ അഴിമതി നടന്നതായ പരാതി വിജിലന്‍സിന് നല്‍കിയിട്ടും ഭരണത്തിലിരുന്ന പാര്‍ട്ടിക്ക് നടപടി സ്വീകരിക്കാത്തതിന് പിന്നില്‍ കരാറുകാരന്റെ സ്വാധീനമാണ്.

സി.പി.എം നിര്‍ദ്ധേശ പ്രകാരം കരാറുകാരന്‍ പലരേയും സമീപിച്ചതും പരിശോധിക്കേണ്ടതുണ്ടന്നും മുസ്ലീം ലീഗ് ഉള്ളണം മേഖല കമ്മറ്റി ആവശ്യപ്പെട്ടു.അതിനിടെ98 ലക്ഷം അഴിമതിക്ക് പുറമെ മൂന്നരക്കോടി അഴിമതിയും നടന്നതായി ആരോപിച്ച് അന്യേഷണം ആവശ്യപെട്ട് പുഴ സംരക്ഷണ സമിതി മുഖ്യമന്ത്രിക്കും, ഫിഷറീസ് മന്ത്രിക്കും നാട്ടുകാര്‍ ഒപ്പിട്ട ഭീമ പരാതി നല്‍കി. അഴിമതിക്കെതിരെ നിരവധി സംഘടനകളാണ് ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്.

Comments are closed.