1470-490

സിപിഐ പ്രവർത്തകൻ്റെ വീടിന് നേരെ ആക്രമണം

ശ്രീനാരായണപുരം: ആലയിൽ സി പി ഐ പ്രവർത്തകൻ്റെ വീടിന് നേരെ ആക്രമണം.
ജനൽ ചില്ലുകൾ അടിച്ചു തകർത്തു.
ആല വാസുദേവ വിലാസം സ്കൂളിന് പടിഞ്ഞാറുവശം
കൊക്കുവായിൽ ഉണ്ണികൃഷ്ണൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
ജനൽ ചില്ല് തകരുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു.
കൊവിഡ് കാല സഹായത്തിനായി പ്രദേശത്ത് ഉണ്ണികൃഷ്ണൻ ഉൾപ്പടെ ഉള്ളവരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
രാഷ്ട്രീയത്തിനതീതമായ പ്രവർത്തനത്തിലുള്ള വിരോധമാണ് ആക്രമണത്തിന് പിറകിലെന്ന് സൂചനയുണ്ട്.
ഉണ്ണികൃഷ്ണൻ്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിറകിൽ ബിജെപിയാണെന്നും, അക്രമികളെ ഉടൻ കണ്ടെത്തണമെന്നും സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം അഡ്വ.എ.ഡി സുദർശനൻ, ലോക്കൽ സെക്രട്ടറി എം.എ അനിൽകുമാർ എന്നിവർ പറഞ്ഞു.

Comments are closed.