1470-490

ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം

ചാലക്കുടി: ഇന്ധന വില വർദ്ധനവിനെതിരെ സിഐടിയുവിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം

കേന്ദ്ര ഗവണ്മെന്റിന്റെ ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെയും , വാഹനങ്ങൾക്ക്15 വർഷക്കാലവധി നടപ്പിലാക്കുന്നതിനെതിരെയും , ഇൻഷൂറൻസ് , ടാക്സ് , എന്നിവയുടെ വർദ്ധനവ് മൂലം, ഓട്ടോ റിക്ഷ പോലുള്ള ചെറുകിട വ്യവസായം നടത്തിക്കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യത്തിൽ കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ മേലൂർ പോസ്റ്റോപ്പീസിനു മുൻപിൽ സ: കെ.കെ.രവിയുടെ അദ്ധ്യക്ഷതയിൽ , സി.പി.ഐ.എം. ലോക്കൽ സെക്രട്ടറി സ: എം.എം. രമേശൻ ഉൽഘാടനം നിർവഹിക്കുകയും, യൂണിയൻ സെക്രടറി , സ : ടി. ഒ.രാജൻ, സ്വാഗതവും, സഖാക്കളായ , ജോയി കോണത്ത്, കെ.ജി. രഘുനാഥ്, കെ.ആർ. അനിൽ, കെ.പി.സുധീർ ,ബിജു കലാഭവൻ, ജയ്സൺ പാറേക്കാടൻ, ഗോപി അത്തക്കുടം, ഏ.പി.ജോർജ്ജ്, നാരായണൻ എന്നീ സഖാക്കൾ പങ്കെടുത്തു !

Comments are closed.