1470-490

ഹെൽത്ത് ഡെസ്ക്: മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായിരിക്കുന്നു ചോറ്. പുതിയ തല മുറ ഇതിൽ നിന്നും അൽപ്പം മാറുന്നുണ്ടെങ്കിലും ഒരു പരിധി വരെ ആരും ചോറിന് അടിമകളാണ്. വ്യത്യസ്ത കറികളും രുചികളും ചേർത്തു കഴിക്കാൻ സാധിക്കുന്നുവെന്നതാണ് ചോറിനോടുള്ള പ്രേമത്തിനു കാരണം. ഒരേ സമയം ഗുണങ്ങളും ദോഷങ്ങളുമുള്ള ഭക്ഷണം കൂടിയാണ് ചോറ്.
വിവിധയിനം അരികൾ കേരളത്തിലുണ്ടെങ്കിലും എല്ലാത്തിനും നല്ല മാർക്കറ്റുണ്ട് കേരളത്തിൽ. പക്ഷേ ഏതൊക്കെ അരികളാണ് ആരോഗ്യത്തിന് നല്ലത് എന്ന് പലർക്കും അറിയില്ല. രുചിയാണ് ഏവരും നോക്കുന്നത്-
അരി പ്രധാനമായും രണ്ടു തരത്തിലുണ്ട്. വെളുത്ത അരിയും ചുവന്ന അരിയും. തവിട് കളഞ്ഞു വരുന്ന അരിയാണ് വെളുത്ത ചോറ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇതിൽ കാര്യമായി അന്നജം മാത്രമേ ഉണ്ടാകൂ. ചുവന്ന അരിയാണെങ്കിൽ തവിട് കളയാത്തതാണ്. ഗുണത്തിന്റെ കാര്യത്തിൽ വെളുത്ത അരിയേക്കാൾ എത്രയോ മടങ്ങ് മികച്ചതാണ് ചുവന്ന അരി. ചുവന്ന അരിയിൽ ജീവകങ്ങളും വെള്ളത്തിൽ അലിയാത്ത നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്.


അരിയുടെ ഏറ്റവും ഗുണമുള്ള ഭാഗം അതിൻറെ തവിടു തന്നെയാണ്. ശരീരത്തിൻറെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബി കോംപ്ലക്സ് ഘടകങ്ങൾ അടങ്ങുന്ന ഒരു ധാന്യമാണ് അരി. തയമിൻ, റെബോഫ്ലവിൻ, നിയാസിൻ എന്നിവയും അരിയിൽ സമൃദ്ധമാണ്. രക്തത്തിലുള്ള പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് നിയന്ത്രിക്കാൻ ചുവന്ന അരിയിലെ നാരുകൾക്ക് സാധിക്കും. ഗ്ലൈസീമിക് ഇൻഡക്സ് കുറവുള്ള ഒരു ഭക്ഷണം കൂടിയാണ് ചുവന്ന അരി. ഒരേ അളവിൽ ഗ്ലൂക്കോസും മറ്റേതെങ്കിലും ഒരു ഭക്ഷണവും കഴിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസത്തെ ആണ് ഗ്ലൈസീമിക് ഇൻഡക്സ് എന്ന് പറയുന്നത് .അതുകൊണ്ട് പ്രമേഹരോഗികൾക്ക് വെളുത്ത ചോറിനേക്കാൾ നല്ലത് തവിടുള്ള ചുവന്ന അരിയുടെ ചോറാണ്.

ചുവന്ന അരിയിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവുകൾ നിയന്ത്രിക്കുന്നതിന് പുറമേ കോൺസ്റ്റിപ്പേഷൻ തടഞ്ഞ് ശരിയായ ശോധന നൽകുന്നു. ഈ നാരുകൾ കുടലിലെ അർബുദത്തിനെ ചെറുക്കാനും കഴിവുള്ളതാണെന്ന് പഠനങ്ങൾ പറയുന്നു.

ചോറ് പാകം ചെയ്യുന്നതിനു മുമ്പ് അരി പലതവണ കഴുകുന്ന ശീലം ഒഴിവാക്കണം. ഓരോ പ്രാവശ്യം കഴുകുമ്പോഴും അതിലെ പോഷകാംശങ്ങൾ നഷ്ടപ്പെടുന്നു എന്നുള്ളതിനാലാണ് ഇങ്ങനെ നിർദേശിക്കുന്നത്.കൂടുതൽ തവണ കഴുകിയാൽ 60 ശതമാനത്തോളം പോഷകഘടകങ്ങൾ നഷ്ടപ്പെടുന്നു എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. കൂടുതൽ ജലത്തിൽ അരി പാകം ചെയ്തു കഞ്ഞി വെള്ളം ഊറ്റി കളഞ്ഞാൽ ഏതാണ്ട് പോഷകഗുണം പൂർണ്ണമായും നഷ്ടപ്പെടും. ഒരു കപ്പ് അരി എടുക്കുകയാണെങ്കിൽ 2 കപ്പ് വെള്ളം ഉപയോഗിച്ചാൽ മതിയാകും. അങ്ങിനെയാകുമ്പോൾ പോഷകഗുണം നഷ്ടപ്പെടുമെന്ന പേടി വേണ്ട.

ഒന്നിൽ കൂടുതൽ തവണ വെള്ളം തിളപ്പിച്ച് അരി കഴുകുകയാണെങ്കിൽ പ്രമേഹരോഗികൾക്ക് ധാരാളം ചോറ് കഴിക്കാം എന്ന് പറഞ്ഞുകേൾക്കാറുണ്ട്. ഇത്‌ തികച്ചും അബദ്ധമാണ്. അതുകൊണ്ട് കഞ്ഞി വെള്ളം ഊറ്റി കളയുന്നതിനു പകരം വറ്റിച്ച് എടുക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്യുമ്പോൾ പോഷകഗുണങ്ങൾ നഷ്ടപ്പെടില്ല.
വെളുത്ത ചോറുണ്ണുന്നവരിൽ സാധാരണ കണ്ടുവരുന്ന ഒരു രോഗമാണ് ബെറിബെറി. ഇത് രണ്ടു തരമുണ്ട്. ഹൃദയാരോഗ്യം മോശമായി ശ്വാസംമുട്ടുന്ന അവസ്ഥയാണ് ഒന്നാമത്തേത്. ഇതിനെ വെറ്റ് ബെറിബെറി എന്നാണ് പറയുക. നാഡീ ഞരമ്പുകൾക്ക് കേടുപാടുകൾ പറ്റി കാലുകൾക്ക് തരിപ്പും പെരുപ്പും അനുഭവപ്പെടുന്ന അവസ്ഥയാണ് രണ്ടാമത്തേത്. ഇത് ഡ്രൈ ബെറിബെറി എന്നും അറിയപ്പെടുന്നു. ഈ രണ്ട് അവസ്ഥകളും ഒഴിവാക്കാൻ ചുവന്ന അരി തന്നെയാണ് ശുപാർശ ചെയ്യപ്പെടുന്നത്.
ചോറ് സ്ഥിരമായി കഴിക്കുന്നത് നല്ലതാണെന്നും ദോഷമാണെന്നും രണ്ട് രീതിയിലുള്ള അഭിപ്രായങ്ങള്‍ നമ്മള്‍ പൊതുവെ കേള്‍ക്കാറുണ്ട്. ചോറ് കഴിക്കുന്നത് പലപ്പോഴും വണ്ണം കൂട്ടാനും പ്രമേഹം കൂട്ടാനുമൊക്കെ കാരണമാകാറുണ്ട്. ഏറ്റവും അപകടം വെള്ള ചോറ് കഴിക്കുന്നതാണ്.
ഇതില്‍ വൈറ്റമിനുകളും മിനറല്‍സും കുറവാണ്. ഗ്ലൈസെമിക് സൂചിക ഉയരാന്‍ പലപ്പോഴും ചോറ് കാരണമാകാറുണ്ട്. ടൈപ്പ് 2 പ്രമേഹം ഉള്ള ആളുകള്‍ക്ക് ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണമാണ് എപ്പോഴും നല്ലത്.

ചോറിന്റെ ഗ്ലൈസെമിക് സൂചിക 64 ആണ്. ഇത് മൂലം പലപ്പോഴും ചോറ് ടൈപ്പ് 2 പ്രമേഹം കൂട്ടാന്‍ കാരണമാകാറുണ്ട്.

ചോറ് ഹൃദയാരോഗ്യത്തെയും ബാധിക്കാന്‍ സാധ്യതയുള്ളതായി പഠനം പറയുന്നു.സ്ഥിരമായി ചോറ് കഴിക്കുന്നവര്‍ക്ക് രക്തസമ്മര്‍ദ്ദം കൂടാനുള്ള സാധ്യത വളരെ അധികമാണ്.

നിങ്ങള്‍ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ ചോറ് കഴിക്കുന്നത് അതിനെ പ്രതികൂലമായി ആണോ അനുകൂലമായി ആണോ ബാധിക്കുന്നതെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.

ചില പഠനങ്ങള്‍ ചോറ് കഴിക്കുന്നത് കുടവയറും വണ്ണവും കൂടാന്‍ കാരണമാകും എന്ന് പറയുമ്ബോള്‍ ചോറ് മാത്രം കഴിച്ച്‌ കൊണ്ട് വണ്ണം കുറയ്ക്കുന്ന രീതികളുമുണ്ട്.

അതുകൊണ്ട് തന്നെ വണ്ണവും ചോറുമായുള്ള ബന്ധം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. നിങ്ങള്‍ക്ക് ചോറിന് പകരം മറ്റെന്തെങ്കിലും കഴിക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് ഏറ്റവും ഉത്തമം.

ഗര്‍ഭിണികള്‍ ചോറ് കഴിക്കുന്നത് ഫോളേറ്റിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അത് പോലെ തലക്കറക്കമോ നെഞ്ചെരിച്ചിലോ ദഹനകുറവോ ഉള്ള ആളുകള്‍ക്ക് ചോറ് കഴിക്കുന്നത് കൂടുതല്‍ നല്ലതാണ്.

കാരണം ചോറ് കൂടുതല്‍ വേഗം ദഹിക്കുന്ന ഭക്ഷണമാണ്. അതിനാല്‍ തന്നെ മിതമായ അളവില്‍ ചോറ് കഴിക്കുന്നതാണ് എപ്പോഴും നല്ലത്.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098