1470-490

മൂല്യബോധമുള്ള വിദ്യാഭ്യാസം കാലഘട്ടത്തിൻറെ അനിവാര്യത : കെ കെ മാരാർ

തലശ്ശേരി:  മൂല്യബോധമുള്ള വിദ്യാഭ്യാസം കാലഘട്ടത്തിൻറെ അനിവാര്യതയാണെന്ന തിരിച്ചറിവാണ് കോവിഡ് നമുക്ക് സമ്മാനിച്ചതെന്ന് പ്രമുഖ ചിത്രകാരൻ കെ കെ മാരാർ പറഞ്ഞു. തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ഓൺലൈൻ  പ്രവേശനോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അയൽക്കാരനെ സഹായിക്കാനുള്ള അവസരമാണിത്. ഓൺലൈൻ ക്ലാസുകളുടെ ഡിജിറ്റൽ ലോകത്ത്  വിപ്ലവകരമായ മാറ്റങ്ങൾക്ക് ഉതകുന്ന വലിയ പാഠങ്ങളാണ് കോവിഡ് നമ്മെ പഠിപ്പിച്ചതെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു.

പ്രവേശനോത്സവം  മുനിസിപ്പൽ കൗൺസിലർ പ്രീത പ്രദീപ് ഉദ്ഘാടനം ചെയ്തു. പി. ടി. എ വൈസ് പ്രസിഡണ്ട് കെ പി നിസാർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.കെ റഫീഖ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഇബ്രാഹിം, എസ് ആർ ജി കൺവീനർ എം പി മജീദ്, സ്റ്റാഫ് സെക്രട്ടറി നസീർ നല്ലൂർ, റമീസ് പാറാൽ, പി.എം അഷ്റഫ്, എം ഭാഷ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ കലാപ്രകടനങ്ങൾ നടത്തി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689