
റോബർട്ട് കാപ (1913 – 1954)
സി.ആർ. സുരേഷ്
സ്പെഷ്യൽ ഡെസ്ക്: രണ്ടാം ലോകയുദ്ധമടക്കം അഞ്ച് യുദ്ധങ്ങൾ ലോകം ചുറ്റി കാമറിയിൽ പകർത്തിയ ഫോട്ടോ ജേണലിസ്റ്റാണ് റോബർട്ട് കാപ.
സ്പെയിനിലെ ആഭ്യന്തര യുദ്ധം, രണ്ടാം സിനോ-ജപ്പാൻ യുദ്ധം, 1948ലെ അറബ്-ഇസ്രായേൽ യുദ്ധം, ഒന്നാം ഫ്രഞ്ച്-ഇന്തോ ചൈനാ യുദ്ധം എന്നിവ റോബർട്ട് കാപയെന്ന ഹംഗേറിയൻ ഫോട്ടോഗ്രാഫറിലൂടെയാണ് ലോകമറിഞ്ഞത്.
പാരീസിൽ, തന്റെ ഫോട്ടോഗ്രാഫുകൾ റോബർട്ട് കാപ എന്ന പേരിൽ ഒരു സാങ്കല്പിക ധനിക സൃഷ്ടികളായാണ് അദ്ദേഹം അവതരിപ്പിച്ചത്. കള്ളി വെളിച്ചത്തായെങ്കിലും ആ പേര് അദ്ദേഹം സ്വീകരിച്ചു.

1936-ലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിനിടെ എതിർ സൈന്യത്തിന്റെ വെടിയേറ്റുവീഴുന്ന റിപ്പബ്ളിക്കൻ സൈനികന്റെ മരണമുഖമാണ് കാപയുടെ ക്ളാസിക് ഷോട്ട്. ഇവിടെ യുദ്ധകാര്യലേഖകനായി പങ്കെടുത്താണ് പ്രശസ്തിയിലെത്തിയത്. ലൈഫ് എന്ന മാഗസിനുവേണ്ടി രണ്ടാം ലോകയുദ്ധത്തിൽ ആഫ്രിക്കയിലെയും സിസിലിയയിലെയും ഇറ്റലിയിലെയും പോരാട്ടങ്ങൾ പകർത്തി. നോർമാന്റി ആക്രമണത്തിന്റെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന സൃഷ്ടികളാണ്.
1947-ൽ ഫ്രഞ്ച് ഫോട്ടോഗ്രാഫർ ഹെൻറി കാർട്ടിയറിനൊപ്പം രൂപവത്കരിച്ച മാഗ്നം ഫോട്ടോസ് എന്ന കൂട്ടായ്മ ലോകത്തെ ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റുകളുടെ ആദ്യ ഏജൻസിയാണ്.
ലൈഫ്-നായി ഫ്രഞ്ച്-ഇന്തോ-ചീന യുദ്ധം ഫോട്ടോയിൽ പകർത്തുന്നതിനിടെ കുഴിബോംബ് പൊട്ടിയാണ് മരിച്ചത്.
Comments are closed.