1470-490

ഹെൽത്ത് ഡെസ്ക്: ബ്ളാക് ഫങ്കസ് ബാധിച്ചു കണ്ണും, മൂക്കും ഇല്ലാതിരുന്ന ആളുകളുടെ ചിത്രങ്ങൾ കണ്ട് പലരും പേടിച്ചിരിക്കുകയായിരിക്കും..ല്ലേ..
നമ്മൾ എന്ത് മുന്കരുതലുകള് ആണ് എടുക്കാനുള്ളത് ?

കുളിച്ചു തോർത്താൻ നമ്മൾ ഉപയോഗിക്കുന്ന തോർത്തോ, നനഞ്ഞ തുണികളോ കുറച്ചു ദിവസം ഉപയോഗിക്കാതെ വച്ചിരുന്നാൽ അതിൽ കറുത്ത പാടുകൾ കാണാറില്ലേ ?
കരിമ്പൻ അടിച്ചു എന്ന് നമ്മൾ പറയും. ഈ അണുബാധയെ ബ്ളാക് ഫങ്കസ് അല്ലെങ്കിൽ  മ്യുകർമൈക്കോസിസ് എന്ന് പറയും.
അത് ഭൂമിയിൽ പണ്ടും, ഇപ്പോഴും ഒരേ അളവിൽ ഉണ്ട്. ഇനി ഭാവിയിലും ഉണ്ടായിരിക്കും. നമുക്ക് സുപരിചിതമായ ഫങ്കസ് തന്നെയാണിത്.
.
മനുഷ്യരിൽ സാധാരണ ബ്ളാക് ഫങ്കസ് അണുബാധ ഉണ്ടാവാറില്ല.
നമ്മുടെ രോഗപ്രതിരോധശേഷിയിൽ സ്വാഭാവികമായി അവ നശിച്ചുപോകും. എന്നാൽ വളരെയധികം പ്രതിരോധശേഷി കുറയുന്ന അസുഖങ്ങൾ ബാധിച്ചാൽ നശിക്കാതെ നമ്മുടെ ശരീരത്തിൽ ഇവ വളരാം.
പക്ഷെ പേടിക്കേണ്ട.. രോഗ പ്രതിരോധ ശേഷി വളരെ കുറയുന്ന തീവ്രമായ ഷുഗർ കംപ്ലൈന്റോ, എയ്‌ഡ്‌സോ, അതുപോലെ അല്ലെങ്കിൽ ക്യാൻസറിന്റെ ദീർഘകാല ചികിത്സയിൽ സ്റ്റിറോയ്‌ഡ്‌സുകൾ ഉപയോഗിച്ച് പ്രതിരോധശേഷി നശിക്കുകയോ ഒക്കെ ചെയ്‌താൽ മാത്രമേ മനുഷ്യരിൽ ഇവ വളരൂ.
.
എന്തൊക്കെ മുൻകരുതലുകൾ നമ്മൾ എടുക്കണം ?
.
പ്രത്യേകിച്ച് ഒരു മുൻകരുതലും എടുക്കണ്ട.
മുൻകരുതലുകൾ നമ്മളെ ചികിൽസിക്കുന്ന ഡോക്ടർ ആണ് എടുക്കേണ്ടത്. കാരണം ആവശ്യത്തിന് ആരോഗ്യത്തോടെ ഇരിക്കുന്ന മനുഷ്യരിൽ ഈ  അണുബാധ ഉണ്ടാവാറില്ല  നമ്മൾ അത്യാസന്ന നിലയിൽ ആയിരിക്കുമ്പോൾ മാത്രമേ ബ്ളാക് ഫങ്കസ് അണുബാധ നമ്മളിൽ വരാൻ സാധ്യത ഉള്ളൂ.
.
കണ്ണ്, മൂക്ക്, വായ, കവിൾ എന്നിവിടങ്ങളിൽ തുടങ്ങി പിന്നീട് ശ്വാസകോശം, തലച്ചോർ എന്നിവടങ്ങളിലേക്കും ഈ ഫങ്കസ് പടരാം.
ആദ്യ സ്റ്റേജിൽ കണ്ടെത്തി ആ പ്രത്യേക ശരീരഭാഗം മുറിച്ചു കളയുകയാണ് പ്രതിവിധി. കൂടാതെ ആന്റി ഫങ്കൽ മരുന്നുകളും ഒപ്പം കഴിക്കണം.
പക്ഷെ അതൊന്നും ഓർത്തു നമ്മൾ വേവലാതി പെടേണ്ട.
സമീകൃതാഹാരം കഴിച്ചു കാര്യമായ അസുഖങ്ങൾ ഒന്നും ഇല്ലാതെ ഇരുന്നാൽ മതി.
.
ഇപ്പോൾ പ്രധാനമായും ശ്രദ്ധിക്കാനുള്ളത് കൊറയണയെ ആണ്. കാരണം കൊറോണ ബാധിച്ചു ആരോഗ്യസ്ഥിതി മോശമായാൽ ഉപയോഗിക്കുന്ന മരുന്നുകൾ നമ്മുടെ പ്രതിരോധ ശേഷിയെ വീണ്ടും നശിപ്പിച്ചേക്കാം. അല്ലാത്തപക്ഷം ഇത് പേടിക്കേണ്ട സംഗതി അല്ല.
.
നമ്മൾ ചെയ്യാനുള്ളത് ഇത്രയേ ഉള്ളൂ..
പുറത്തുപോയി കൊറോണയെ വാങ്ങി വീട്ടിൽ കൊണ്ടുവരാതിരിക്കുക.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098