1470-490

സി.ആർ. സുരേഷ്

ഫീച്ചർ ഡെസ്ക്: ഹരിശ്ചന്ദ്ര’യിലെ ‘ആത്മവിദ്യാലയമെ’ എന്ന ഗാനത്തിലൂടെ ഇന്നും മലയാളികളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന ഗായകനാണ് കമുകറ പുരുഷോത്തമൻ.

കന്യാകുമാരി തിരുവട്ടാറിൽ ജനനം.
ഏഴാമത്തെ വയസ്സിൽ സംഗീതാഭ്യാസനം തുടങ്ങി. പതിമൂന്നാം വയസ്സിൽ അരങ്ങേറ്റം നടത്തി. പതിനഞ്ചാം വയസിൽ അന്നത്തെ തിരുവതാംകൂർ പ്രക്ഷേപണ നിലയത്തിൽ കർണാടകസംഗീതം ആലപിച്ച് സംഗീതരംഗത്ത് തുടക്കം കുറിച്ച കമുകറ 1950-ൽ ആകാശവാണി രൂപീകരിക്കപ്പെട്ടപ്പോൾ നിരവധി ലളിതഗാനങ്ങൾ നിലയത്തിന് വേണ്ടി ആലപിച്ചു.

1953 ൽ ‘പൊൻകതിർ’ എന്ന ചിത്രത്തിൽ ആശാതിമിരം പടർന്നൊരിടിമേഘം എന്ന നാലുവരി കവിത ആലപിച്ച് ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. 1993-ൽ കിളിവാതിൽ എന്ന ചിത്രത്തിൽ യൂസഫലി രചിച്ച് മോഹൻ സിത്താര ഈണം നൽകിയ ‘കാഷെ നീയാണ് ദൈവം’ എന്ന ഗാനമാണ് അവസാനമായി പാടിയത്.

ഭാർഗ്ഗവീ നിലയത്തിലെ ‘ഏകാന്തതയുടെ അപാര തീരം, രണ്ടിടങ്ങഴിയിലെ തുമ്പപൂ പെയ്യണ പൂനിലാവേ (കെപിഎസി സുലോചനയ്ക്കൊപ്പം), ജയിൽ പൂള്ളിയിലെ സംഗീതമേ ജീവിതം (ശാന്ത പി നായർക്കൊപ്പം) പൂത്താലിയിലെ ഒന്നു ചിരിക്കൂ, ഭക്തകുചേലയിലെ മയാമാധവ ഗോപാലാ, ഈശ്വരചിന്തയിതിന്നീ മനുജനു, സ്നേഹദീപത്തിലെ ചന്ദ്രന്‍റെ പ്രഭയിൽ (എസ്‌ ജാനകിക്കൊപ്പം), ചിലമ്പൊലിയിലെ പൂവിനു മണമില്ല, മായാമയനുടെ ലീല, പാഹിമുകുന്ദാ പരമാനന്ദാ, കറുത്തകെയിൽ യേശുദാസിനോടൊപ്പം പാടിയ പഞ്ചവർണ്ണ തത്തപോലെ, പഴശ്ശിരാജയിലെ പാതിരാപൂവുകൾ, അധ്യാപികയിലെ മന്നിടം പഴയൊരു മൺവിളക്കാണതിൽ, കളിയോടത്തിലെ മാതള മലരേ, പട്ടുതൂവാലയിലെ ആകാശപൊയ്കയിലുണ്ടൊരു പൊന്നിൻ തോണി (പി സുശീലയ്‌ക്കൊപ്പം), വില്ലും ശരവും കൈകളിലേന്തിയ (വിപ്ലവകാരികൾ), ആരറിവൂ ആരറിവൂ (കറുത്തരാത്രികൾ), മനുഷ്യൻ കൊതിക്കുന്നു ദൈവം വിധിക്കുന്നു (കടൽ), ഗംഗാ യമുനാ സംഗമസമതലഭൂതി (ഹോട്ടൽ ഹൈറേഞ്ച്‌), തറവട്ടമ്മയിലെ മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു, ലേഡീ ഡോക്റ്ററിലെ കണ്ണിണയും കണ്ണിണയും (എസ്‌ ജാനകിക്കൊപ്പം), ആരോരുമറിയാതെയിലെ ആ ചാരമം ചാ ചാമരം (സി ഒ ആന്റോയ്‌ക്കൊപ്പം), കണ്ണൂർ ഡീലക്സിലെ മറക്കാൻ കഴിയുമോ പ്രേമം, കള്ളിച്ചെല്ലമ്മയിലെ അശോക വനത്തിലെ സീതമ്മാ (ബി വസന്തയ്‌ക്കൊപ്പം), കുമാരസംഭവത്തിലെ ശരവണപൊയ്കയിൽ (പി ലീലയ്‌ക്കൊപ്പം) തുടങ്ങി നിരവധി ഗാനങ്ങൾ ഇന്നും മലയാളികളുടെ ചുണ്ടിൽ മധുരമായൊഴുകുന്നു.

1983-ൽ കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചു.
പ്രമുഖ സംഗീതജ്ഞ ലീലാ ഓം ചേരി സഹോദരിയാണ്.

Comments are closed.

x

COVID-19

India
Confirmed: 44,563,337Deaths: 528,487