കൊടുംപാപി സങ്കല്‍പ്പം സിനിമയാകുന്നു

രവി മേലൂര്‍
പാലക്കാട്: നാടിന്റെ സാംസ്കാരിക ചരിതം പ്രമേയമാക്കി നാടന്‍ പാട്ട് കലാകാരന്റെ ചലച്ചിത്രം. പാലക്കാട് ജില്ലയിലെ ശേഖരിപുരം മാധവന് രചനയും സംവിധാനവും ചെയുന്ന ആദ്യ സിനിമയാണ് ‘നോക്കുകുത്തി. സ്വന്തം നാടന്‍ പാട്ട് സംഘമായ കളിക്കുട്ടം ക്രിയേഷന്‍സ് ആണ് പ്രൊഡക്ഷന്‍ നിര്‍വഹിക്കുന്നത്. മകള്‍ ആതിരയും അടുത്ത സുഹൃത്തുക്കളും ചേര്‍ന്നാണ് നിര്‍മാണം. പാലക്കാട് സിനിമ-നാടക രംഗത്തുള്ള പ്രമുഖരാണ് അഭിനേതാക്കള്‍. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫെസ്റ്റിവല്‍ മൂവിയാണ് ലക്ഷ്യം. ഏഴു ലക്ഷം രൂപ ചിലവഴിച്ചു ചിത്രികരണം പൂര്‍ത്തിയായി. കഴിഞ്ഞ ലോക്ക് ഡൌണ്‍ കാലത്ത് ആണ് പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നത്. കോവിഡ് റീലാക്സേസേഷന് സമയത്തായിരുന്നു ഷൂട്ട്. 20 ലധികം നടി നടന്മാര് അഭിനയിച്ച സിനിമയില്‍ പാലക്കാട് ജില്ലയിലെ കമ്പ, മുണ്ടുര്‍ പ്രദേശത്തെ നാട്ടുകാരും അഭിനയിച്ചിട്ടുണ്ട്. കലാമണ്ഡലം ഐശ്വര്യയാണ് നായിക. ബാംഗ്ലൂരില്‍ ജോലി ചെയുന്ന രതീഷ് രാം ആണ് നായകന്.

വരള്‍ച്ചയും കാര്‍ഷിക ദുരിതവുമുണ്ടാകുമ്പോള്‍ നാട്ടിലെ പാപികളെ കെട്ടി വലിച്ചു അഗ്നി ശുദ്ധി വരുത്തിയാല്‍ മഴ വരുമെന്ന പാലക്കാട് കൃഷിക്കാരുടെ ‘കൊടുംപാപി ‘സങ്കല്‍പ്പമാണ് കഥാ തന്തു. കാലം, ചരിത്രം, സാഹിത്യം, കല തുടങ്ങി എല്ലാത്തിലും നോക്കുകുത്തികള്‍ ഉണ്ടെന്ന് സിനിമ പറയുന്നു. വര്‍ത്തമാന കാലത്തെ ദുരിതങ്ങള്‍, പ്രതിരോധത്തിനു വേണ്ടിയുള്ള പോരാട്ടം എല്ലാം ഈ സിനിമയിലുണ്ടെന്ന് തിരക്കഥ കൃത്തും സംവിധായകനുമായ ശേഖരിപുരം മാധവന്. നല്ലൊരു നാടന്‍ പാട്ടുകാരന് കൂടിയാണ് ഈ കലാകാരന്. ദാരിദ്രമായ ചുറ്റുപാടില്‍ ജീവിക്കുമ്പോഴും ആര്‍ട്ട് ഫോമിനെ പ്രണയിക്കുന്നു ഈ കലാകാരന്. സിനിമയുടെ പോസ്റ്റ് പ്രോഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും 4 ലക്ഷം രൂപയെങ്കിലും വേണം. ലോക്ക് ഡൗണ്‍ പൂര്‍ത്തിയായതിനു ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം. ഇതിനായി സുമനസുകളില്‍ നിന്നും സാമ്പത്തിക സഹായവും പ്രതീക്ഷിക്കുന്നുണ്ട് ഈ കലാകാരന്.

Comments are closed.