1470-490

ഇന്ധനക്കൊള്ള തുടരുന്നു

കൊച്ചി: ഞായറാഴ്‌ച പെട്രോളിന് 17 പൈസയും ഡീസലിന് 28 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരം ന​ഗരത്തിൽ പെട്രോളിന് 95.19 രൂപയും ഡീസലിന് 90.36 രൂപയുമായി. കൊച്ചിയിൽ യഥാക്രമം 93.31, 88.60 രൂപയും കോഴിക്കോട്ട്‌ 93.62, 88.91 രൂപയുമാണ്‌. ഈമാസം 12 തവണയായി പെട്രോളിന് 2.91 രൂപയും ഡീസലിന് 3.63 രൂപയും കൂട്ടി. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ മോഡിസർക്കാർ പെട്രോളിന് 21.99 രൂപയും ഡീസലിന് 22.98 രൂപയും വർധിപ്പിച്ചു.
ഒന്നാം കോവിഡ് വ്യാപനകാലത്ത് ഇന്ധനോപയോ​ഗവും അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയും കുത്തനെ കുറഞ്ഞിട്ടും കേന്ദ്രം കനത്ത നികുതി അടിച്ചേൽപ്പിച്ചു. 34.19 രൂപ അടിസ്ഥാനവിലയുള്ള ഒരു ലിറ്റർ പെട്രോൾ വാങ്ങുന്ന ഉപയോക്താവിൽനിന്ന്‌ കേന്ദ്രം 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് എക്സൈസ് നികുതി ഈടാക്കുന്നത്.

അന്താരാഷ്ട്രവിപണിയിൽ എണ്ണവില കൂടുന്നു എന്നാണ്‌ പറഞ്ഞിരുന്നതെങ്കിലും എണ്ണവില വീപ്പയ്ക്ക് 20 ഡോളറിലേക്ക് താഴ്ന്നപ്പോഴും പെട്രോൾ–-ഡീസൽ വില കൂട്ടി. ഈവർഷം നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ് ഫെബ്രുവരിയിൽ 17 തവണയായി പെട്രോളിന് 4.52 രൂപയും ഡീസലിന് 4.88 രൂപയും കൂട്ടിയിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689