മറക്കരുതാത്ത നെഹ്റു

ഷാനവാസ് ഓസ്കാർ
സ്പെഷ്യൽ ഡെസ്ക്: ഈ അടുത്ത കാലത്ത് ആയി പല രീതിയിലും വലതുപക്ഷ രാഷ്ട്രീയ പ്രസ്‌ഥാനം ഒഴിവാക്കാൻ ശ്രമിക്കുന്ന അല്ലെങ്കിൽ പ്രാധാന്യം കുറച്ചു കാണിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്‌തി ആണ് ജവഹർലാൽ നെഹ്റു. ഒരു പക്ഷെ നമ്മൾ 2021ൽ എത്തി നിൽക്കുമ്പോൾ ചെറുതായി നമ്മുടെ ചരിത്രത്തിൽ ഒന്നു കണ്ണോടിച്ചാൽ നെഹ്റു വിനെ പോലെ ചിന്തിച്ച ഒരു ഭരണാധികാരി ഇൻഡ്യക്ക് അർഹത പെട്ടത് ആണോ എന്ന് തന്നെ സംശയം തോന്നും .എന്തായാലും നെഹ്രുവിനെ കുറിച്ചു വളരെ കുറച്ചു കാര്യങ്ങൾ മാത്രം പറയാൻ ആണ് പോസ്റ്റ് ഉദ്ദേശിക്കുന്നത് ശേഷം കമെന്റ് ബോക്‌സിൽ അവരവർ തങ്ങളുടെ അഭിപ്രായം കമെന്റ് ചെയ്യാം അങ്ങനെ ഒരു ചർച്ച ആകട്ടെ.
ആധുനിക-ശാസ്ത്രീയ ചിന്തകളിൽ അധിഷ്ഠിതമാണ് നെഹ്രുവിയൻ പൈതൃകം എന്ന് നമുക്ക് നിസംശയം പറയാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് ഈ പൈതൃകം ആവശ്യമുണ്ട് ഇന്ത്യൻ ദേശീയവിപ്ലവം നയിക്കുന്നതിലൂടെ നെഹ്രു പഠിപ്പിച്ചുതന്നെ സാമ്രാജ്യത്വവിരുദ്ധ ലോകവീക്ഷണം, മതനിരപേക്ഷത, പാർലമെന്ററി ജനാധിപത്യം എന്നീ അടിസ്ഥാനമൂല്യങ്ങൾ തന്നെ ആണ് അതിന്റെ പ്രാധാന്യം മനസിലാക്കാൻ നമ്മൾ ലോക ചരിത്രവും ഭാരതത്തിന്റെ ചരിത്രവും പഠിക്കണം.
ചെറിയ ഒരു ഉദാഹരണത്തിലൂടെ നമുക്ക് നെഹ്രുവിന്റെ വീക്ഷണം നോക്കാം
1928-ൽ ഒരു ഉയർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ നെഹ്രുവിനോട് രാഷ്ട്രീയമോഹമെന്താണ് എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരം ആയിരുന്നു തനിക്ക് സ്വതന്ത്ര ഇന്ത്യയിൽ മരിക്കണമെന്നായിരുന്നു മറിച്ചു സ്വതന്ത്ര ഇന്ത്യയുടെ നേതാവാകണമെന്നല്ല. അത് പോലെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ജീവൻ ബലികഴിക്കപ്പെട്ടാലും വേണ്ടില്ല എന്ന്. ഇതായിരുന്നു നെഹ്രുവിന്റെ തലമുറയിൽപ്പെട്ട സ്വാതന്ത്ര്യസമര ഭടന്മാരുടെ രാഷ്ട്രീയമോഹം (പൊളിറ്റിക്കൽ അംബിഷൻ). ഈ രാഷ്ട്രീയപ്രതിബദ്ധതയാണ് നെഹ്രുവിയൻ പൈതൃകത്തിന്റെ സുപ്രധാന ഘടകം.
ആരാധനങ്ങൾ അല്ല അണക്കെട്ടുകളും ആശുപത്രികളും സ്കൂളുകളും ആണ് നമ്മുക് ആവശ്യം എന്ന് നെഹ്റു ഒരിക്കൽ പറയുകയുണ്ടായി അതിന്റെ അർത്ഥം മതവും ജാതിയും വളരെ അധികം ഉച്ചസ്‌ഥായിൽ നില കൊണ്ട രാജ്യത്തെ എങ്ങനെ മാറ്റി എടുക്കാം എന്നു ചിന്തിച്ച മഹാൻ മാത്രമല്ല.പാർലമെന്റുൾപ്പെടുന്ന ജനാധിപത്യ സ്ഥാപനങ്ങളും നെഹ്രുവിന്റെ പരിപൂർണ പിന്തുണയിലും നേതൃത്വത്തിലും നടപ്പാക്കപ്പെട്ട രാഷ്ട്രീയവിപ്ലവങ്ങളായിരുന്നു. ലോക ചരിത്രത്തിലും രാഷ്ട്രീയത്തിലും വളരെ അഗാധമായ അറിവ് ഉണ്ടായിരുന്ന നെഹ്റു. മുതലാളിത്ത-വ്യാവസായിക വത്കരണമാണ് യൂറോപ്പിൽ രാഷ്ട്രീയജനാധിപത്യത്തിന് വഴിമാറിയത്എന്നും. മനസിലാക്കിയ അദ്ദേഹം. സമ്പന്നസമൂഹത്തിനുമാത്രം യോജിച്ചതെന്ന് അതുവരെ കരുതപ്പെട്ട ആധുനിക ജനാധിപത്യസംവിധാനം സ്വതന്ത്ര ഇന്ത്യയിൽ നടപ്പാക്കുകയെന്നത് സാഹസികമായ ഒരു കാര്യം ആയിരുന്നു. എന്നാൽ പക്ഷെഅത് പൂർണമായും യൂറോപ്യൻമാതൃകയിലല്ല നെഹ്രുവിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ നടപ്പാക്കപ്പെട്ടത്. ജനാധിപത്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. അതിനായി പ്രായപൂർത്തി വോട്ടവകാശം (adult suffrage) സ്വതന്ത്ര ഇന്ത്യയിൽ നെഹ്രുവിന്റെ രാഷ്ട്രീയനിശ്ചയദാർഢ്യ (political determination)ത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. നെഹ്റു അല്ല മറ്റൊരാൾ ആണ് പ്രധാനമന്ത്രി എങ്കിൽ ഒരുപക്ഷേ ചിന്തിക്കാൻ പോലും മടിക്കുന്ന കാര്യം ഇതിന്റെ പരിണിത ഫലം എന്തെന്ന് ചോദിച്ചാൽ പാർലമെന്ററി ഗവൺമെന്റ്, കാബിനറ്റ് സമ്പ്രദായം, സ്വതന്ത്ര ജുഡീഷ്യറി-ഒരു ജനാധിപത്യ സംവിധാനത്തിന്റെ മുഴുവൻ സാധ്യതകളും വിജയകരമായി പരീക്ഷിക്കപ്പെട്ടു.
നെഹ്രുവിന്റെ കാലത്ത് ഉണ്ടായ നേട്ടങ്ങൾ അവ ചരുക്കി എഴുതുന്നു എല്ലാം കാര്യങ്ങളും ഇല്ല വളരെ കുറച്ചു മാത്രം ഓരോന്നും വിശദമായി പിന്നീട് എഴുതുന്നത് ആണ്
1)സയന്റിഫിക് ടെംപർ ലോകത്തിൽ തന്നെ ഒരു ഭരണഘനടയിൽ ആദ്യമായി ആയിരിക്കാം ഒരു ഭരണഘടനയിൽ എഴുതി ചേർത്തത്.നെഹ്രുയുഗം ഇന്ത്യൻ സമൂഹത്തിൽ വളർത്താൻശ്രമിച്ച ശാസ്ത്രീയമനോഭാവം (scientific temper) എത്രത്തോളം മഹത്തരമായിരുന്നെന്ന് ചിന്തിക്കുന്നവർക്ക് മനസിലാകും
2)ഹരിത വിപ്ലവം(ഗ്രീൻ റവലൂഷ്യൻ) ഇന്ത്യ സ്വാതന്ത്ര്യം ശേഷം കൊടിയ പട്ടിണികാരണം ജനങ്ങൾ കൂട്ടത്തോടെ മരിക്കും എന്നു പലരും എഴുതി പക്ഷെ അതിനെയും മറികടന്നു ഭക്ഷ്യസുരക്ഷയിൽ രാജ്യം മുന്നിൽ എത്തിയത് ഒരു പക്ഷെ സിനിമ കഥയെയും വെല്ലുന്നത് ആണ്
3)ആധുനിക ആശുപത്രികൾ, വിദ്യാലയങ്ങൾ , അണകെട്ടുകൾ ഇതിന്റെ ഒക്കെ ചരിത്രം തന്നെ നോക്കിയാൽ മതി
4)പഞ്ചവത്സര പദ്ധതികൾ കൊണ്ട് രാജ്യത്തെ നിലവിൽ ഉള്ള അവസ്‌ഥയിൽ നിന്നും വിപ്ലവകരമായ മാറ്റത്തിൽ എത്തിച്ചത്.
നെഹ്രുവിന്റെ നേട്ടങ്ങളെ കുറിച്ചു ഒരു സീരീസ് ആയി തന്നെ എഴുതണം എന്നുണ്ട് അതിന്റെ ആമുഖം മാത്രം ആയി ഇതു കരുതുക.
Comments are closed.