1470-490

ജീവനക്കാരിയുടെ ഭർത്താവിനെ പോലീസ് മർദ്ദിച്ച സംഭവം – നടപടിയെടുക്കണം എൻജി ഒ അസോസിയേഷൻ .

തേഞ്ഞിപ്പലം : തിരൂരങ്ങാടി താലൂക്ക് ഓഫീസ് ജീവനക്കാ രിയുടെ ഭർത്താവിനെ പോലീസ് മർദ്ദിച്ച സംഭവം മാതൃകപരമായി നടപടി സ്വീകരിക്കണമെന്ന് എൻജിഅസോസിയേഷൻ ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക് ഡൗൺ
പശ്ചാത്തലത്തിൽ ഭയരഹിത മായി ജോലിക്ക് പോകാനും ജോലിചെയ്യാനും മതിയായ സുര ക്ഷ നൽകാനും മേലധികാരികൾ നടപടി സ്വീകരിക്കണം. വകഭേദം വന്ന വൈറസിനെക്കാൾ ഉഗ്രശേ ഷിയിൽ സഹപ്രവർത്തകരോട് പെരുമാറുന്ന ഏത് ഉദ്യോഗസ്ഥ രോടും തക്കതായ രീതിയിൽ പ്രതി ഷേധിക്കേണ്ടിയിരിക്കുന്നു.
അവശ്യ സർവ്വീസിന്റെ ഭാഗമായി ജോലിക്ക് ഹാജരാകുന്നവർ ദൂരസ്ഥലങ്ങളിൽ നിന്നും വളരെ പ്രയാസപ്പെട്ടാണ് ഓഫീസുകളിൽ ജോലിക്ക് എത്തുന്നത്. തിരൂരങ്ങാടി താലൂക്ക് ഓഫീസിലേക്ക് ജോലിക്ക് പോവുകയായിരുന്ന ടൈപ്പിസ്റ്റ് ലേഖയും കൂടെയുണ്ടായിരുന്ന ഭർത്താവിനെയും ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത പരപ്പന ങ്ങാടി എസ് എച്ച് ഒ ഹണി കെ ദാസിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ തിരൂരങ്ങാടി ബ്രാഞ്ച് കമ്മറ്റി
ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
ജീവനക്കാർക്ക് സംരക്ഷണം നൽകേണ്ട പോലീസ് ഉദ്യോഗസ്ഥ രുടെ ശത്രുതാപരമായ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് ബ്രാഞ്ച് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.പ്രതിഷേധ ഓൺലൈൻ യോഗംസംസ്ഥാന സെക്രട്ടറി വി പി ദിനേശൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി സി പി ദിനേശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി കെ അബ്ദുറ സാഖ് ,ജില്ലാ ജോയിൻ സെക്രട്ടറി പി ഹരിഹരൻ , ബ്രാഞ്ച് പ്രസിഡണ്ട് പത്മനാഭൻ തുമ്പയിൽ, സെക്രട്ടറി കെ കെ സുധീഷ് എന്നിവർ പ്രസംഗിച്ചു .

വേലായുധൻ പി മൂന്നിയൂർ

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689