1470-490

അകാരണമായി റേഷൻ വ്യാപാരികൾക്കെതിരെ പിഴ ചുമത്തുന്ന പോലീസ് നടപടി അവസാനിപ്പിക്കണം


പരപ്പനങ്ങാടി റേഷൻ കടകളിൽ പോലീസ് നടത്തുന്ന കോവിഡ് പ്രോട്ടോകോൾ പരിശോധനയുടെ പേരിൽ റേഷൻ വ്യാപാരികളിൽ നിന്നും അകാരണമായി പിഴ ഈടക്കി. ആയിരത്തോളം കാർഡ്ഉള്ള ഒരു റേഷൻ കടയിൽ ഏകദേശം നൂറ് മുതൽ നൂറ്റിഅൻപതുവരെ റേഷൻ കർഡുകൾക്ക് റേഷൻ വിതരണം നടത്താൻ വ്യാപാരിയും ഒരു സെയിൽസ്മാനും മാത്രമാണ്ഉള്ളത്. കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി കല്യാൺ യോജന പ്രകാരമുള്ള അരിയും, കേരള സർക്കാരിന്റെ സ്പെഷ്യൽഅരിയയും,കിറ്റും,എല്ലാം ബില്ലടിച്ചു വിതരണം നടത്തുന്നതിനിടയിൽ. റേഷൻവാങ്ങാനായി കർഡുകാർ ആട്ടിവാക്കുന്ന കർഡുകൾ ഒറ്റനമ്പർ, ഇരട്ടഎന്നിവയാണോ എന്ന് കാര്യമായി ശ്രദ്ധിക്കാൻ സാധിക്കുന്നില്ല, മലപ്പുറം ജില്ല കലക്റ്ററുടെ ഉത്തരവ് പ്രകാരമുള്ള വിവരങ്ങൾ കടയുടെനോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്, അതു പ്രകാരമാണ് കടയിൽ വിതരണം നടത്തുന്നതും ഇതെല്ലാം പരിശോധനക്ക് വരുന്ന സർക്കിൾ ഇൻസ്‌പെക്ടർ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും വ്യാപാരികൾക്ക് പിഴ ചുമത്തുന്നതിൽ ഓൾ കേരള റിറ്റൈൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ താലൂക്ക് കമ്മറ്റിക്കുള്ള പ്രധിഷേധം താലൂക്ക് പ്രസിഡന്റ്‌ പൂവ്വേഞ്ചേരി ബഷീർ, താലൂക്ക് സെക്രട്ടറി കിഴക്കേടത്ത് ജയകൃഷ്ണൻ, താലൂക്ക് ട്രഷറർ കെ പി മുഹമ്മദ്‌ ഷാഫി കുഴികാട്ടിൽ രാജൻ, എന്നിവർ അറിയിച്ചു

Comments are closed.