1470-490

ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് ഒഎന്‍ജിസി ബാര്‍ജ്ജ് മുങ്ങി ഉണ്ടായ അപകടത്തില്‍ ഒരു മലയാളികൂടി മരിച്ചു

ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് ഒഎന്‍ജിസി ബാര്‍ജ്ജ് മുങ്ങി ഉണ്ടായ അപകടത്തില്‍ ഒരു മലയാളികൂടി മരിച്ചു. പാലക്കാട് തോലനൂര്‍ കീഴ്പാല പൂതമണ്ണില്‍ പരേതനായ കൃഷ്ണന്‍റെ മകന്‍ സുരേഷ് കൃഷ്ണന്‍(43) ആണ് മരിച്ചത്. പി.305 ബാര്‍ജിലെ മാത്യൂസ് അസോസിയേറ്റ് കോണ്‍ട്രാക്ട് കമ്പനിയിലെ പ്രൊജക്ട് മാനേജരാണ്. 22 വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് സുരേഷ് കൃഷ്ണന്‍ മരിച്ചത്. സംസ്ക്കാരം ‍ഞായറാഴ്ച ബോംബെയില്‍ നടക്കും. ഭാര്യ. അനിത. മകള്‍. സ്റ്റൗവ്യസുരേഷ്

Comments are closed.